വടക്കൻ അയർലണ്ടില്‍ സഖാവ് കോടിയേരി ബാലകൃഷ്ണൻ അനുശോചന യോഗം

വടക്കൻ അയർലണ്ടിലെ ഇടതുപക്ഷ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷ ബെൽഫസ്റ്റ് സഖാവ് കോടിയേരി ബാലകൃഷ്ണൻ അനുശോചന യോഗം സംഘടിപ്പിച്ചു.ബെലഫാസ്റ്റിലെ ഡൺമുറി കമ്മ്യൂണിറ്റി സെൻററിൽ വച്ചായിരുന്നു പരിപാടി.

സഖാവ് ജോബി അധ്യക്ഷനായ ചടങ്ങിൽ ബ്രാഞ്ച് സെക്രട്ടറി സഖാവ് നെൽസൺ സ്വാഗതം പറഞ്ഞു. സഖാവ് അലക്സാണ്ടർ അനുശോചന പ്രമേയം വായിച്ചു.

സഖാവ് സന്തോഷ് നിലമ്പൂർ കോടിയേരിയെക്കുറിച്ചുള്ള ഒരു കവിത ചൊല്ലിസഖാവ് പ്രീജോ നന്ദി പറഞ്ഞ യോഗത്തിൽ സഖാവ് കോടിയേരിക്ക് മുദ്രാവാക്യം വിളികളോടെ സഖാക്കൾ ആദരാഞ്ജലികൾ അർപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here