K V Thomas: AICC തെരഞ്ഞെടുപ്പ്: നെഹ്രു കുടുംബം ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത് പിന്‍സീറ്റ് ഡ്രൈവിങ്ങിന്

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നെഹ്രു കുടുംബം ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത് പിന്‍സീറ്റ് ഡ്രൈവിങ്ങിനായാണെന്ന് കെ വി തോമസ് . ഖാര്‍ഗെക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുക വഴി സുധാകരനും സതീശനും തെരഞ്ഞെടുപ്പ് കമ്മറ്റി നിര്‍ദേശം ലംഘിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

സതീശനും സുധാകരനും ഔദ്യോഗിക പദവികള്‍ രാജിവച്ചശേഷംവേണം, ഖാര്‍ഗെയ്ക്ക് വേണ്ടി വോട്ടുപിടിക്കാനെന്ന് കെ വി തോമസ് പറഞ്ഞു.. 73 വയസ്സായതിന്റെ പേരില്‍ തനിക്ക് സീറ്റ് നിഷേധിച്ചവരാണ് 81 കാരനായ ഖാര്‍ഗേയ്ക്ക് വേണ്ടി വാദിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ നിര്‍ദേശം പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും ലംഘിച്ചതായും കെ വി തോമസ് പറഞ്ഞു. ഔദ്യോഗിക സ്ഥാനം വഹിക്കുന്നവര്‍ പരസ്യമായി പക്ഷംപിടിക്കരുത് എന്ന നിര്‍ദ്ദേശം ലംഘിച്ചാണ് ഖാര്‍ഗെയ്ക്ക് വേണ്ടി ഇരുവരും വോട്ട് പിടിച്ചത്.

പ്രായാധിക്യം പറഞ്ഞ് തനിക്ക് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചവര്‍ ഇപ്പോള്‍ ഖാര്‍ഗെയെ പിന്തുണക്കുന്നു.
73 വയസ്സുകാരനായ തന്നെ എതിര്‍ത്തവരാണ് 81 കാരനായ ഖാര്‍ഗേയ്ക്ക് വേണ്ടി വാദിക്കുന്നത്.

കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവിന് അധ്യക്ഷ തെരഞ്ഞെടുപ്പ് ഉപകരിക്കുമോ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാം എന്നായിരുന്നു കെ വി തോമസിന്റെ മറുപടി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here