Shashi Tharoor: എഐസിസിക്കും മുതിര്‍ന്ന നേതാക്കള്‍ക്കുമെതിരെ ശശി തരൂര്‍

പാര്‍ട്ടി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ എഐസിസിക്കും മുതിര്‍ന്ന നേതാക്കള്‍ക്കുമെതിരെ ശശി തരൂര്‍ വീണ്ടും രംഗത്ത്. കിട്ടുന്ന പിച്ചിലാണ് കളിക്കുന്നതെന്നും പിച്ചിന്റെ സ്വഭാവം വിജയത്തെ സ്വാധീനിക്കുമെന്നും തരൂര്‍. മുതിര്‍ന്നേനതാക്കള്‍ മാനദണ്ഡം ലംഘിച്ചതില്‍ സഹപ്രവര്‍ത്തകര്‍ക്ക് പരാതിയുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

കേരളത്തിലെ നേതാക്കളുടെ അവഗണനയിലെ പ്രതിഷേധം,ഒപ്പം മാനണ്ഡങ്ങള്‍ ലംഘിച്ച് മല്ലികാര്‍ജുന ഖാര്‍ഗെയെക്കായി ചരടലുവലിക്കുന്നവരോടുള്ള രോഷവും തരൂരിന്റെ മറുപടിയില്‍ ഉണ്ട്.

മുതിര്‍ന്ന നേതാക്കള്‍ അവഗണിക്കുമ്പോഴും വിജയമല്ലാതെ മറ്റൊന്നും തരൂര്‍ പ്രതീക്ഷിക്കുന്നില്ല. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം പൂര്‍ത്തിയാക്കി തരൂര്‍ ചെന്നെയിലേക്ക് തിരിച്ചു. ഇനി മറ്റു സംസ്ഥാനങ്ങളിലാണ് തരൂരിന്റെ പര്യടനം. അതേസമയം എല്ലായിടത്തും തരൂരിനെ പ്രതിേരാധിക്കാന്‍ പിസിസികള്‍ക്ക് എഐസിസിസി നിര്‍ദേശം നല്‍കി കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News