Kochi: വന്‍ ലഹരി വേട്ട; ഇറാനിയന്‍ ബോട്ടില്‍ നിന്ന് പിടിച്ചത് 200 കിലോ

കേരളത്തിന്റെ പുറംകടലില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഇറാനിയന്‍ ബോട്ടില്‍ നിന്നും 200 കിലോഗ്രാം ഹെറോയിന്‍ നാവികസേന പിടികൂടി. പാകിസ്ഥാനില്‍ നിന്നും ഇറാനിലേക്ക് കടത്തുകയായിരുന്ന മയക്കുമരുന്നാണ് ഇന്ത്യന്‍ നാവികസേനയുടെ വലയിലായത്.

കൊച്ചി തീരത്തു നിന്നും 1200 നോട്ടിക്കല്‍ മൈല്‍ അകലെ പെട്രോളിങ് നടത്തുകയായിരുന്ന നാവിക സേനയുടെ സംഘമാണ് ബോട്ട് പിടികൂടിയത്. മാരക മയക്കുമരുന്നായ 200 കിലോഗ്രാം ഹെറോയിന്‍ ബോട്ടില്‍ നിന്നും കണ്ടെടുത്തു. ഇറാനിയന്‍ പൗരന്മാരായ 6 പേരും പിടിയിലായി. പാക്കിസ്ഥാനില്‍ നിന്നും ഇറാനിലേക്ക് കടത്തുകയായിരുന്നു സംസ്‌കരിച്ച മയക്കുമരുന്ന്. ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ സഞ്ചരിച്ച് ഇറാനിലെത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം.

പിടിച്ചെടുത്ത ബോട്ടും മയക്കുമരുന്നും കൊച്ചി തീരത്തെത്തിച്ച് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് കൈമാറി. തുടരന്വേഷണം എന്‍ സി ബി ഏറ്റെടുത്തു. കോസ്റ്റല്‍ പോലീസും സമാന്തര അന്വേഷണം ആരംഭിച്ചു. മയക്കുമരുന്ന് ഇന്ത്യ ലക്ഷ്യമാക്കി എത്തിയതല്ല എന്നാണ് പ്രാഥമിക നിഗമനം. പിടിയിലായവരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News