ADVERTISEMENT
PFI പ്രവര്‍ത്തകരെ ലീഗിലേക്ക് കൊണ്ടുവരണമെന്ന കെ.എം ഷാജിയുടെ പ്രസ്താവനക്കെതിരെ പി കെ കുഞ്ഞാലിക്കുട്ടി. കൊലക്കത്തിക്ക് ലീഗുകാര്‍ ഇരയായിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടിയുടെ ഓര്‍മ്മപ്പെടുത്തല്‍. ലീഗ് ഉണ്ടാക്കിവെച്ച തണലിലാണ് ഇവരുടെ അഭ്യാസം. പ്രതിഷേധിക്കേണ്ട സ്ഥലത്ത് പ്രകടനം നടത്താന്‍ പോലും കഴിയാത്തവര്‍ ഭീരുക്കളാണെന്നും വിമര്‍ശനം.
PFI നിരോധനത്തിന് ശേഷം കെ എം ഷാജി നടത്തിയ വിവാദ പ്രസംഗമാണിത്. PFI പ്രവര്‍ത്തകരെ ലീഗിലേക്ക് കൊണ്ടുവരണമെന്ന കെ.എം ഷാജിയുടെ പ്രസ്താവന വന്നതിന് ശേഷമാണ് കടുത്ത PFI വിരുദ്ധ നിലപാടുമായി കുഞ്ഞാലിക്കുട്ടി രംഗത്ത് വന്നത്. കഴിഞ്ഞ ദിവസം നാദാപുരത്ത് സംഘടിപ്പിച്ച msf പൊതുസമ്മേളനത്തിലാണ് കുഞ്ഞാലിക്കുട്ടി PFI വിരുദ്ധ നിലപാട് വ്യക്തമാക്കിയത്. PFI കൊലക്കത്തിക്ക് ലീഗുകാര്‍ ഇരയായിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി ഓര്‍മ്മപ്പെടുത്തി. ലീഗ് ഉണ്ടാക്കിവെച്ച തണലിലാണ് ഇവരുടെ അഭ്യാസമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
PFI നിരോധനത്തിന് ശേഷം ലീഗിനുള്ളില്‍ രൂപപ്പെട്ട അഭിപ്രായ ഭിന്നത വ്യക്തമാക്കുന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ പരസ്യ വിമര്‍ശനം. നേതാക്കളുടെ വ്യത്യസ്ത നിലപാടിനെ വിമര്‍ശിച്ച് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍ തന്നെ ലീഗ് സംസ്ഥാന കൗണ്‍സിലില്‍ രംഗത്ത് വന്നിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.