vadakkancheri | വാഹനാപകടത്തിൽ മരിച്ച കുട്ടികൾക്ക് കണ്ണീരോടെ വിട

പാലക്കാട് വടക്കഞ്ചേരിയിൽ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കുട്ടികൾക്ക് കണ്ണീരോടെ വിട . സ്‌കൂളിലെ പൊതുദർശനം അവസാനിച്ചു . മരിച്ച കുട്ടികൾക്ക് അന്തിമോപചാരം അർപ്പിക്കാൻ നാട്ടുകാരുടെ തിരക്കായിരുന്നു . മന്ത്രിമാരും മുതിർന്ന നേതാക്കളുമുൾപ്പടെ മരിച്ച കുട്ടികൾക്ക് ആദരാഞ്ജലി അർപ്പിച്ചു . ടൂറിസ്റ്റ് ബസ്, കെഎസ്ആർടിസി ബസ്സിന്റെ പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്.

പരുക്കേറ്റ നാൽപ്പത്തിരണ്ടോളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ ഒമ്പതു പേരാണ് മരിച്ചത്. കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന്റെ പുറകിൽ ടൂറിസ്റ്റ് ബസ് ഇടിയ്ക്കുകയായിരുന്നു.

തൃശൂർ മെഡിക്കൽ കോളജിലും ആലത്തൂർ ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലുമാണ് പരുക്കേറ്റവരുള്ളത്. ആലത്തൂർ താലൂക്ക് ആശുപത്രിയിൽ നിലവിൽ 16 പേരാണ് ചികിത്സയിലുള്ളത്. 38 കുട്ടികളാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്.

ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത് എറണാകുളം ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ്. 37 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. അതേസമയം കാണാതായ ബസ് ഡ്രൈവർ പോലീസ് പിടിയിലായതായി സൂചന ലഭിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News