ഐ എൻ എസ് വിക്രാന്തിന്റെ മേൽതട്ടിലെത്തി വിമാനവാഹിനി കപ്പലും സംവിധാനങ്ങളും സന്ദർശിച്ച് വിദ്യാർത്ഥികൾ

ഐ എൻ എസ് വിക്രാന്തിന്റെ മേൽതട്ടിലെത്തി വിമാനവാഹിനി കപ്പലും സംവിധാനങ്ങളും സന്ദർശിച്ച് വിദ്യാർത്ഥികൾ. പട്ടിക വർഗ വകുപ്പിനു കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെയും എറണാകുളത്തെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെയും വിദ്യാർത്ഥികൾക്കാണ് വിമാനവാഹിനി കപ്പലിനെ നേരിൽ കണ്ടറിയാനായത്.

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി കൊച്ചിൻ ഷിപ്പ് യാർഡും പട്ടിക വർഗ വികസന വകുപ്പും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.വിമാനവാഹിനി കപ്പൽ സന്ദർശിച്ച കുട്ടികളെ മന്ത്രി കെ രാധാകൃഷ്ണൻ അഭിനന്ദിച്ചു.

ഇന്ത്യ തദ്ദേശീയമായി നിർമിച്ച് അടുത്തിടെ കമീഷൻ ചെയ്ത വിക്രാന്ത് സന്ദർശിക്കുന്ന ആദ്യ സംഘം വിദ്യാർത്ഥികളുമാണിവർ. മലമ്പുഴ , ചാലക്കുടി, നിലമ്പൂർ, മൂന്നാർ സ്കൂളുകളിലെ പ്രാക്തന ഗോത്ര വർഗത്തിൽപ്പെട്ടവരെയാണ് സന്ദർശനത്തിന് തെരഞ്ഞെടുത്തത്.

സൈനികരുടെ അഭിവാദ്യമടക്കം സംഘത്തിലുണ്ടായിരുന്ന പെൺകുട്ടികൾക്ക് ലഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here