പരിശോധനക്കിടെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട കഞ്ചാവ് മൊത്തവിതരണക്കാരൻ പിടിയിൽ

പരിശോധനക്കിടെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട കഞ്ചാവ് മൊത്തവിതരണക്കാരൻ പിടിയിൽ . കഴക്കൂട്ടം വിളയിൽക്കുളം സ്വദേശി വാവാകൃഷ്ണ എന്ന കൃഷ്ണ എസ് ബാബു (27) ആണ് തുമ്പ പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 30 ന് ഇയാളുടെ വിളയിൽകുളത്തെ വീട്ടിൽ കഞ്ചാവ് വിൽപന നടക്കുന്നതറിഞ്ഞ് തുമ്പ പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇയാൾ ഓടി രക്ഷപ്പെട്ടു.

ചില്ലറ വില്പനക്കായി ചെറിയ പാക്കറ്റുകളിലായി നിറയ്ക്കുകയായിരുന്ന രണ്ടു കിലോ കഞ്ചാവ് അന്ന് പോലീസ് കണ്ടെടുത്തിരുന്നു. ഒളിവിലായിരുന്ന ഇയാളെ ഇന്ന് വെളുപ്പിന് ആറ്റുകാൽ നിന്നാണ് തുമ്പ പോലീസ് പിടികൂടിയത്. നിരവധി തവണ കഞ്ചാവ് കേസിൽ എക്സൈസും പോലീസും ഇയാളെ പിടികൂടിയിട്ടുണ്ട്.

അവസാനമായി 2020 ൽ എട്ടു കിലോ കഞ്ചാവാണ് വാവകൃഷ്ണയുടെ വീട്ടിൽ നിന്നും പോലീസ് പിടികൂടിയത്. അന്ന് മാസങ്ങളോളം ഇയാൾ ഒളിവിലായിരുന്നു. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News