Delhi: സിദ്ദിഖ് കാപ്പനെ ജയിലിലടച്ചതിന്റെ രണ്ടാംവാര്‍ഷികം മാധ്യമപ്രവര്‍ത്തകരുടെ അവകാശ സംരക്ഷണ ദിനമായി ആചരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ യുപി പോലീസ് ജയിലിലടച്ചതിന്റെ രണ്ടാംവാര്‍ഷികം മാധ്യമപ്രവര്‍ത്തകരുടെ അവകാശ സംരക്ഷണ ദിനമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം ആചരിച്ചു. സിദ്ദിഖ് കാപ്പന്‍ രാജ്യദ്രോഹം നടത്തിയതിനു രണ്ട് വര്‍ഷമായിട്ടും തെളിവ് നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നു കെ.യു.ഡബ്ലിയു.ജെ സംസ്ഥാന അധ്യക്ഷ എം.വി.വിനിത പറഞ്ഞു. സിദ്ദിഖ് കാപ്പന്റെ നിരപരാധിത്വം തെളിയിക്കുന്നത് വരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സിദ്ദിഖിനും കുടുംബത്തിനും ഒപ്പമുണ്ടാകുമെന്നും വിനിത പറഞ്ഞു.

ഭരണകൂടം എന്നത് രാഷ്ട്രമാണെന്നും ഭരണകൂടത്തെ വിമര്‍ശിക്കുന്നത് രാഷ്ട്രത്തെ വിമര്‍ശിക്കുന്നതിനു തുല്യമാണെന്ന അന്തരീക്ഷമാണ് 2014 മുതല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നു ടെലഗ്രാഫ് എഡിറ്റര്‍ ആര്‍.രാജഗോപാല്‍ പറഞ്ഞു. ഇതിനെ തുറന്ന്കാട്ടി സംസാരിച്ചു കൊണ്ടേയിരിക്കുകയാണ് ഏകപ്രതിരോധമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ മേഖല ഉള്‍പ്പെടെ എല്ലാം കയ്യടക്കാമെന്ന ഹുങ്കിനേറ്റ തിരിച്ചടിയാണ് സിദ്ദിഖ്കാപ്പന്റെ ജാമ്യഹര്‍ജിയിലെ സുപ്രീംകോടതി വിധിയെന്നു ഡല്‍ഹി യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ് സെക്രട്ടറി ഡോ.എ.എം.ജിഗീഷ് പറഞ്ഞു

മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെ പി.എഫ്.ഐ പ്രവര്‍ത്തകനായി ചിത്രീകരിക്കാനുള്ള കുടില നീക്കങ്ങളുടെ മുഖത്തേറ്റ അടികൂടിയാണ് യു.എ.പി.എ കേസിലെ ജാമ്യാപേക്ഷയിലെ ഉത്തരവെന്നും സിദ്ദിഖ് പ്രഥമ ദൃഷ്ട്യ ഉറപ്പിച്ചുള്ളതാണ് വിധിയെന്നും ജിഗീഷ് പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രതിസന്ധിഘട്ടത്തില്‍ ഒപ്പം നിന്ന പത്രപ്രവര്‍ത്തക യൂണിയനും മാധ്യമപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നതായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് സിദ്ദിഖ് കാപ്പന്‍ പറഞ്ഞു

കെ.യു.ഡബ്ലിയു.ജെ ഡല്‍ഹി ഘടകം വൈസ് പ്രസിഡന്റ് എം.പ്രശാന്ത് അധ്യക്ഷത വഹിച്ചു

യൂണിയന്‍ ഡല്‍ഹി ഘടകം പ്രസിഡന്റ് പ്രസൂന്‍ എസ്.കണ്ടത്ത്,സെക്രട്ടറി ഡി.ധനസുമോദ്,സംസ്ഥാന സമിതി അംഗം രാജേഷ് കോയിക്കല്‍,ഹരി.വി.നായര്‍ എന്നിവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News