Renju Renjimar: ‘എന്റെ ജീവിതം ഒരു ലോട്ടറിയാണ്’; രഞ്ജു രഞ്ജിമാര്‍

ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആയ താന്‍ നടന്നുവന്ന കഠിന പാതകളെ കുറിച്ചും. ജീവിതത്തിലേക്ക് വിജയങ്ങള്‍ കടന്നുവന്നത് എങ്ങിനെയെന്ന് തുറന്നു പറഞ്ഞ്് രഞ്ജു രഞ്ജിമാര്‍

രഞ്ജു രഞ്ജിമാരുടെ വാക്കുകള്‍

‘എന്റെ ജീവിതത്തില്‍ എല്ലാ കാര്യങ്ങളും സംഭവിക്കുകയായിരുന്നു. പത്താം ക്ലാസിലെ പരീക്ഷ കഴിഞ്ഞ് എല്ലാ കുട്ടികളും അവധിക്കാലം ആഘോഷിക്കാന്‍ പോയപ്പോള്‍ താന്‍ പോയത് ഇഷ്ടിക കളത്തില്‍ ജോലിക്കാണ്. മേയ്ക്കപ്പ് പഠിക്കാത്ത ഞാന്‍ മേയ്ക്കപ്പ് മേഖലയില്‍ എത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല. എന്റെ ജീവിതം ഒരു ലോട്ടറിയാണ്. വലിയ വീടു വേണമെന്ന് ആഗ്രഹിച്ചിട്ടില്ല, കാറു വേണമെന്ന് ആഗ്രഹിച്ചിട്ടില്ല, അവാര്‍ഡുകള്‍ വേണമെന്ന് ആഗ്രഹിച്ചിട്ടില്ല ഇതെല്ലാം എങ്ങിനെയൊക്കെയോ ജീവിതത്തില്‍ സംഭവിച്ചിട്ടു പോയിട്ടുള്ളതാണ് .

ഇപ്പോള്‍ എന്റെ ലക്ഷ്യം എന്നോടൊപ്പം നില്‍ക്കുന്ന ട്രാന്‍സ്ജന്റേഷ്‌സ് സുഹൃത്തുക്കളെ മുഖ്യധാരയിലേക്ക് കൊണ്ടു വരിക എന്നതാണ്. ഭാവിയില്‍ ഞങ്ങളുടെ ട്രാന്‍സ്ജന്റേഷ്‌സുകള്‍ക്കിടയില്‍ നിന്ന് ഒരു കളക്ടറും ഒരു മന്ത്രിയും ഒരു ഡിജിപിയും ഉണ്ടാകും ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്കൊക്കെ ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യാനായിട്ട് ഇപ്പോള്‍ നല്ലൊരു ഗവണ്‍മെന്റ് വന്നിട്ടുണ്ട്. ആ ഗവണ്‍മെന്റിന്റെ സപ്പോര്‍ട്ടോടു കൂടി ഞങ്ങള്‍ കുതിക്കും. കേരളത്തിന്റെ നിവലിവുള്ള ഒരു രാഷ്ട്രീയ കാലാവസ്ഥ വലിയൊരു ഊര്‍ജം നല്‍കുന്നുണ്ട്’.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News