(Facebook)ഫേസ്ബുക്കിന് ഇതെന്തു പറ്റി? ടെക് ലോകത്ത് കുറച്ചുനാളായി ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യമാണിത്. സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആസ്തി രണ്ടു വര്‍ഷത്തിനിടെ കുറഞ്ഞതോടെയാണ് ഫേസ്ബുക്കിനെ കുറിച്ചും അതിന്റെ ഭാവിയെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ വീണ്ടും സജീവമായിരിക്കുന്നത്. ഇക്കാലയളവില്‍ മൊത്തം ആസ്തിയുടെ അമ്പത് ശതമാനമാണ് സക്കര്‍ബര്‍ഗിന് നഷ്ടമായത്. നേരത്തെ ആഗോള അതിസമ്പന്നപ്പട്ടികയില്‍ ആദ്യ അഞ്ചിലുണ്ടായിരുന്ന സക്കര്‍ബര്‍ഗ് ഇപ്പോള്‍ 22-ാം സ്ഥാനത്താണ്.
2021ലാണ് ഫേസ്ബുക്ക് മെറ്റ പ്ലാറ്റ്ഫോംസ് എന്ന പേരിലേക്ക് മാറിയത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ്, മെസഞ്ചര്‍, ഫേസ്ബുക്ക് വാച്ച്, മെറ്റ പോര്‍ട്ടല്‍ എന്നിവയെല്ലാം മെറ്റ പ്ലാറ്റ്ഫോംസിന് കീഴില്‍ വരുന്ന സേവനങ്ങളാണ്. വെര്‍ച്വല്‍ റിയാലിറ്റിയുടെ അനന്തമായ സാധ്യതകള്‍ മുമ്പില്‍ കണ്ടാണ് സക്കര്‍ബര്‍ഗ് മെറ്റയ്ക്ക് കീഴില്‍ മെറ്റാവേഴ്സ് പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്.എന്നാല്‍ വിപണിയില്‍നിന്ന് ശുഭകരമായ വാര്‍ത്തകളല്ല മെറ്റയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിപണി മൂല്യം താഴ്ന്നതോടെ ലോകത്തെ ഏറ്റവും മൂല്യമേറിയ ആദ്യത്തെ പത്തു കമ്പനികളുടെ പട്ടികയില്‍നിന്ന് മെറ്റ പുറത്തായി.
വിപണിയിലെ തിരിച്ചടികള്‍ക്ക് പിന്നാലെ, സിലിക്കണ്‍ വാലിയിലെ കമ്പനി ആസ്ഥാനത്ത് ജീവനക്കാരുടെ നിയമനം വെട്ടിക്കുറിക്കാന്‍ ഒരുങ്ങുകയാണ് മെറ്റ.’18 വര്‍ഷത്തെ കമ്പനിയുടെ ചരിത്രത്തില്‍ നമ്മള് ഓരോ വര്‍ഷവും അടിസ്ഥാനപരമായി വളര്‍ച്ച കൈവരിക്കുകയായിരുന്നു. എന്നാല്‍ ഈയിടെയായി, നമ്മുടെ വരുമാനത്തില്‍ ആദ്യമായി നേരിയ കുറവുണ്ടായി’ എന്നാണ് സക്കര്‍ബര്‍ഗിന്റെ വാക്കുകള്‍.
പ്രായമായവരുടെ സോഷ്യല്‍ മീഡിയ എന്നൊരു ‘വിളിപ്പേര്്’ ഫേസ്ബുക്കിനുണ്ട്. യുവതലമുറ ഫേസ്ബുക്കിനെ കൈയൊഴിഞ്ഞു എന്ന തരത്തിലുള്ള പഠനങ്ങളും പുറത്തുവന്നിട്ടുണഅട്.. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ദിനംപ്രതിയുള്ള സജീവ ഉപയോക്താക്കളുടെയും പ്രതിമാസ സജീവ ഉപയോക്താക്കളുടെയും എണ്ണത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here