ഉജ്വലനായ വിപ്ലവകാരിയാണ് നമ്മെ വിട്ടുപോയത് – എം വി ഗോവിന്ദൻ മാസ്റ്റർ

ഉജ്വലനായ വിപ്ലവകാരിയാണ് നമ്മെ വിട്ടുപോയത് എന്ന് സിപിഎം സംസ്ഥാന സെക്രെട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

പതിനായിരങ്ങൾ ആണ് കോടിയേരിയെ കാണാൻ ഒത്തുചേർന്നത് എന്നും കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളം ദുഃഖം രേഖപ്പെടുത്തി , അനുശോചനയോഗത്തിൽ സംസാരിച്ച മുഖ്യമന്ത്രിയെ ഇങ്ങനെ ഒരിക്കലും കണ്ടിട്ടില്ല എന്നും ഗോവിന്ദൻമാസ്റ്റർ പറഞ്ഞു .

അതോടൊപ്പം സംസാരിക്കാനാകാതെ വിതുമ്പുന്ന മുഖ്യമന്ത്രിയെ കേരളം കണ്ടു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . അദ്ദേഹം മരണം വരെ എല്ലാ അർത്ഥത്തിലും ജനസേവകൻ ആണെന്നും , ബന്ധങ്ങൾ അറ്റുപോകാതെ സൂക്ഷിക്കുന്ന വ്യക്തി ആണെന്നും ഉത്തമനായ പാർട്ടി നേതാവായിരുന്നു കോടിയേരി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here