ADVERTISEMENT
ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ പുതിയ സബ് ബ്രാന്‍ഡായ വിഡയ്ക്ക്(Hero Vida) കീഴില്‍ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ നാളെ രാജ്യത്ത് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഈ ഇ-സ്‌കൂട്ടറിന്റെ അരങ്ങേറ്റം 2022 ജൂലൈയില്‍ അനാച്ഛാദനം ചെയ്യാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പലതവണ വൈകി. ഇതാണ് ഇപ്പോള്‍ യാതാര്‍ത്ഥ്യമാകുന്നത്.
സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യയോടെയാണ് വിഡ ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നതെന്ന് കമ്പനി സ്ഥിരീകരിച്ചു. ഹീറോ മോട്ടോകോര്‍പ്പിന് തായ്വാന്‍ ആസ്ഥാനമായുള്ള ബാറ്ററി സ്വാപ്പിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡറായ ഗോഗോറോയുമായി തന്ത്രപരമായ പങ്കാളിത്തമുണ്ട്. ഇന്ത്യയ്ക്കും ആഗോള വിപണികള്‍ക്കുമായി ഇലക്ട്രിക് സ്‌കൂട്ടര്‍ വികസിപ്പിക്കാന്‍ രണ്ട് ബ്രാന്‍ഡുകളും പദ്ധതിയിടുന്നു. ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ രൂപകല്പനയും വികസനവും ഹീറോ മോട്ടോകോര്‍പ്പിന് വഹിക്കും, അതേസമയം ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യ ഗൊഗോറോ ഏറ്റെടുക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.