
പ്രണയത്തിന് പ്രായവ്യത്യാസമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഫിലിപ്പീന്‍സിലെ ഒരു കാമുകനും കാമുകിയും. മൂന്നു വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം വിവാഹിതരായ ഇവരുടെ പ്രായവ്യത്യാസം കേട്ടാല്‍ ആരും ഞെട്ടിപ്പോകും. 78 വയസാണ് വരനായ റാഷെദ് മംഗകോപ്പിന്റെ പ്രായം. വധുവായ ഹലീമ അബ്ദുള്ളയ്തക്ക് 18 വയസും.
റാഷെദുമായി ഹലീമ പ്രണയത്തിലാകുന്നത് 15 വയസുള്ളപ്പോഴാണ്. കഗയാന്‍ പ്രവിശ്യയിലെ ഒരു അത്താഴ വിരുന്നില്‍വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വളര്‍ന്നു.
‘വരന്‍ എന്റെ പിതാവിന്റെ സഹോദരനാണ്. വധുവിന്റെ അച്ഛന്‍ എന്റെ അമ്മാവനുവേണ്ടി ജോലി ചെയ്യുന്നയാളും. അങ്ങനെയാണ് അത്താഴവിരുന്നില്‍ വെച്ച് ഇരുവരും കണ്ടുമുട്ടുന്നത്.’-റാഷെദിന്റെ മരുമകനായ ബെന്‍ വ്യക്തമാക്കുന്നു.
വിവാഹത്തിന് ശേഷം റാഷെദും ഹലീമയും കാര്‍മെന്‍ ടൗണിലെ പുതിയ വീട്ടില്‍ താമസം ആരംഭിച്ചു. 60 വയസിന്റെ പ്രായവ്യത്യാസമുണ്ടെങ്കിലും അത് വിവാഹത്തിന് തടസമായിരുന്നില്ല. ഇരുവരും തമ്മിലുള്ള ഇഷ്ടമാണ് വലുതെന്നും അതിനാല്‍ വിവാഹത്തിന് സമ്മതിക്കുകയായിരുന്നെന്നും ഹലീമയുടെ കുടുംബാംഗങ്ങള്‍ തുറന്നുപറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here