പൃഥ്വിയുടെ നമ്പര്‍ ലഭിക്കുമ്പോള്‍ ഒരിക്കലും ഭാവി ഭര്‍ത്താവാകുമെന്ന് കരുതിയില്ല: സുപ്രിയ മേനോന്‍|Supriya Menon

തനിക്ക് പൃഥ്വിയുടെ നമ്പര്‍ ആദ്യമായി ലഭിക്കുമ്പോള്‍ ഒരിക്കലും തന്റെ ഭാവി ഭര്‍ത്താവാകുമെന്ന് അറിഞ്ഞിരുന്നില്ലെന്നും ഒരൊറ്റ ഫോണ്‍ കോളിലൂടെയാണ് പൃഥ്വിരാജ്(Prithviraj) തന്റെ മനസ്സു കീഴടക്കിയതെന്നും വെളിപ്പെടുത്തി സുപ്രിയ മേനോന്‍(Supriya Menon).

പൃഥ്വിരാജിനെ ഇന്റര്‍വ്യൂ ചെയ്ത വഴി സുപ്രിയയുമായി പ്രണയത്തിലായി എന്ന് പ്രചരണമുണ്ടെങ്കിലും, അതില്‍ കഴമ്പില്ല. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകയായിരിക്കെ തീര്‍ത്തും അവിചാരിതമായാണ് അന്ന് പൃഥ്വിരാജിനെ പരിചയപ്പെടുന്നത്. സിനിമയെക്കുറിച്ച് ആകെ അറിയാമായിരുന്നത്, മലയാള സിനിമയിലെ രണ്ട് വലിയ ‘എം’ (മോഹന്‍ലാല്‍- മമ്മൂട്ടി) കളെക്കുറിച്ചാണ്.

സിനിമയുമായി ബന്ധപ്പെട്ടാണ് പൃഥ്വിരാജിനെ വിളിച്ചത്. പതിയെ സുഹൃത്തുക്കളായി. പിന്നീട് പിരിയാന്‍ കഴിയാത്ത ബന്ധം ഉണ്ടാകുകയും ചെയ്തു. എന്നാല്‍ ഒരിക്കലും പൃഥ്വിരാജിനെ ഇന്റര്‍വ്യൂ ചെയ്തിട്ടില്ലെന്നും സുപ്രിയ മേനോന്‍ പറഞ്ഞു. ഒരു സിനിമാ നിര്‍മാതാവ് എന്ന നിലയില്‍ സിനിമയില്‍ സ്ത്രീപ്രാധിനിത്യം ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യം- സുപ്രിയ മേനോന്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News