Drugs | ആലപ്പുഴയിൽ വൻ ലഹരിവേട്ട

ആലപ്പുഴയിൽ 18 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പനങ്ങൾ പിടികൂടി. പച്ചക്കറി വാഹനത്തിൽ കടത്താൻ ശ്രമിച്ച 1500 പാക്കറ്റുകളാണ് ആലപ്പുഴ സൗത്ത് പോലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു

ഒറ്റനോട്ടത്തിൽ ആലപ്പുഴയിലേക്ക് സവാളയുമായി എത്തുന്ന പിക്കപ്പ് വാൻ. എന്നാൽ സവാള ചാക്കുകൾക്കടിയിൽ വെള്ളുത്ത നിറത്തിലെ കുറച്ചു ചാക്കുകൾക്കൂടി കാണാം.നിരോധിത പുകയില ഉത്പനങ്ങളാണ് അവയിൽ.

കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൗത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് 18 ലക്ഷം രൂപയുടെ പുകയില ഉത്പനങ്ങൾ പിടികൂടി. ബാംഗ്ലൂരുവിൽ നിന്നും വില്പനക്കായി എത്തിച്ചതാണ്.

അമ്പലപ്പുഴ സ്വദേശികളായ സജീർ, മുനീർ എന്നിവരാണ് കേസിലെ പ്രതികൾ. ഇവരുടെ ഫോൺ രേഖകൾ ഉൾപ്പടെ പരിശോധിക്കുകയാണ്. വരും ദിവസങ്ങളിലും സമാനമായ രീതിയിൽ പരിശോധന തുടരാനാണ് പോലീസ് തീരുമാനം.

സ്വകാര്യ ബസിൽ പൊലീസുകാരൻ്റെ പിസ്റ്റൾ മോഷ്ടിച്ചു ; യുവതിയടക്കം മൂന്നു പേർ പിടിയിൽ

ആലപ്പുഴയിൽ സ്വകാര്യ ബസിൽ പൊലീസുകാരൻ്റെ പിസ്റ്റൾ മോഷ്ടിച്ചു . യുവതിയടക്കം മൂന്നു പേർ പിടിയിൽ .

പുന്നപ്ര സ്വദേശി സന്ധ്യ,ആലപ്പുഴ പോഞ്ഞിക്കര സ്വദേശി യദുകൃഷ്ണൻ ,വടുതല സ്വദേശി ആൻ്റണി എന്നിവരാണ് പിടിയിലായത് . കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ ജയിലിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു മോഷണം .

ആലപ്പുഴ ബീച്ചിൽ നിന്നാണ് ഇവരെ പിടികൂടിയത് . മോഷ്ടിച്ച പിസ്റ്റൾ കിട്ടിയത് യുവതിയുടെ ബാഗിൽ നിന്നാണ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News