Musical Album:ഭിന്നശേഷിക്കാരിയായ ചക്കിയുടെ കഥപറഞ്ഞ മ്യൂസിക്കല്‍ ആല്‍ബം ‘ചിറകുള്ള ചക്കി’ പ്രകാശനം ചെയ്തു

നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടുന്ന ഭിന്നശേഷിക്കാരിയായ ചക്കിയുടെ കഥപറഞ്ഞ മ്യൂസിക്കല്‍ ആല്‍ബം(Musical Album) ‘ചിറകുള്ള ചക്കി’ പ്രകാശനം ചെയ്തു. തിരുവന്തപുരം കിന്‍ഫ്ര പാര്‍ക്കിലെ മാജിക് പ്‌ളാനറ്റില്‍ നടന്ന ചടങ്ങില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ആല്‍ബം പ്രകാശനം ചെയ്തു. ഇന്റര്‍നാഷണല്‍ ചെസ് ആര്‍ബിറ്ററും മാജിക് പ്‌ളാനറ്റ് മാനേജരുമായ എസ്.ബിജുരാജ്, കോട്ടാത്തല ശ്രീകുമാര്‍, എഴുകോണ്‍ സന്തോഷ്, രജനി പ്രസാദ്, ശ്രീലക്ഷ്മി, അജീഷ് കൃഷ്ണ എന്നിവര്‍ സംസാരിച്ചു.

ഭിന്നശേഷിക്കാരായ മക്കളുടെ കഴിവുകളെ കണ്ടില്ലെന്ന് നടിക്കുന്നവരുടെ ഇടയിലേക്കാണ് ചക്കി ചിറകടിച്ച് പറന്നെത്തുന്നത്. ഏക മകള്‍ ഭിന്നശേഷിക്കാരിയായതിന്റെ നൊമ്പരമുള്ള മാതാപിതാക്കള്‍ അവളെ മറ്റുള്ളവരുടെ മുന്നിലെത്തിക്കാത്തവിധം വീട്ടിനുള്ളില്‍ തളച്ചിടുന്നതാണ് പ്രമേയം. മാതാപിതാക്കള്‍ പുറത്തുപോകുമ്പോള്‍ വീടിനുള്ളില്‍ ഒറ്റപ്പെടുന്ന ചക്കി ജനലഴികളില്‍ക്കൂടി ആകാശത്തേക്കും മുറ്റത്തെ മരങ്ങളിലെ പക്ഷികളിലേക്കും കണ്ണോടിക്കും.

ഒറ്റപ്പെടലിന്റെ നെടുവീര്‍പ്പുകളുമായി ചക്കി വളര്‍ന്നപ്പോള്‍ അവളിലെ കലാ വാസനകളും വളര്‍ന്നു. ഒടുവില്‍ മാതാപിതാക്കള്‍ അത് ബോദ്ധ്യപ്പെടുന്നതും അവളെ പൊതു വേദികളിലെത്തിക്കുന്നതുമാണ് ആറ് മിനിട്ടുള്ള മ്യൂസിക്കല്‍ ആല്‍ബത്തിലൂടെ ചിത്രീകരിച്ചത്. എഴുകോണ്‍ സന്തോഷിന്റെ വരികള്‍ തെന്മല സ്വദേശിനായായ വീട്ടമ്മ രജനി പ്രസാദാണ് പാടിയത്. മാജിക് പ്‌ളാനറ്റിലെ കലാകാരിയായ ഭിന്നശേഷിക്കാരി ശ്രീലക്ഷ്മിയാണ് ചക്കിയായി വേഷമിട്ടത്. ശ്രി ഷിഹാബ് ക്യാമിറയും എഡിറ്റിങ്ങും Rj പ്രിന്‍സ് സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News