ADVERTISEMENT
മലയാളത്തില്‍ വമ്പന്‍ താരസാനിധ്യം കൊണ്ടുകൊണ്ടും കഥയുടെ പ്രത്യേകത കൊണ്ടും ശ്രദ്ധിക്കപ്പെടുകയും വന്‍ വിജയമായി തീരുകയും ചെയ്ത ഒട്ടേറെ സിനിമകള്‍ ഓരോ കാലത്തും ഉണ്ടായിട്ടുണ്ട്. അത്തരം ചിത്രങ്ങള്‍ ഉണ്ടാക്കുന്ന വിജയത്തിന് ഒപ്പം വലിയ താരസമ്പന്നമല്ലാതെ എന്നാല്‍ പറയുന്ന സബ്ജറ്റിന്റെ പുതുമ കൊണ്ടും ചിത്രീകരണത്തിന്റെയും കഥ പറയുന്ന വിഷ്വല്‍ രീതിയുടെയും പ്രത്യേകതകള്‍ കൊണ്ട് വലിയ താര ചിത്രങ്ങള്‍ക്കൊപ്പം പ്രദര്‍ശനത്തിന് എത്തി വിജയം കൊയ്ത സിനിമകളും ഉണ്ട് .
ഇത്തവണ അത്തരത്തില്‍ ‘റോഷാക്ക്'(Rorschach) എന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം റിലീസിന് എത്തുന്ന ഒക്ടോബര്‍ ഏഴിന് അതെ ദിവസം തന്നെ തീയറ്ററുകളില്‍ എത്തുകയാണ് നവാഗതനായ സുധീഷ് രാമചന്ദ്രന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ‘ഇനി ഉത്തരം'(Ini Utharam) എന്ന സിനിമ . അപര്‍ണ്ണ ബാലമുരളി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രവും റോഷാക്കിന് ഒപ്പം തന്നെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് ചിത്രത്തിനൊപ്പം പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളുടെയും വിശ്വാസം. വലിയ ഹിറ്റ് ആകുവാന്‍ ഒരുങ്ങുന്ന റോഷാക്കിന് ഒപ്പം ‘ഇനി ഉത്തരം’ പ്രേക്ഷകര്‍ സര്‍പ്രൈസ് ഹിറ്റാക്കിമാറ്റുമെന്ന് കരുതാം. ഏറെ ഇന്‍ട്രസ്റ്റിങ്ങായ ഒരു കഥാപശ്ചാത്തലമാണ് ഇനി ഉത്തരത്തിന്റെത്.
മലയാളത്തിലെ ത്രില്ലര്‍ ചിത്രങ്ങളുടെ കുലപതി ജിത്തുജോസഫിന്റെ കളരിയില്‍ നിന്നും വരുന്ന സുധീഷ് രാമചന്ദ്രന്റെ ആദ്യ ചിത്രം ത്രില്ലര്‍ സിനിമയാകുമ്പോള്‍ പ്രേക്ഷകര്‍ക്കും പ്രതീക്ഷ ഏറെയാണ്. ചിത്രത്തിന്റെതായി പുറത്തുവന്ന ട്രെയിലര്‍ ആ പ്രതീക്ഷ കാത്തുസൂക്ഷിക്കുന്നുമുണ്ട്. ജാനകി എന്ന ഏറെ ദുരൂഹ പശ്ചാത്തലത്തിലുള്ള കഥാപാത്രത്തെയാണ് അപര്‍ണ്ണ ബാലമുരളി ഇനി ഉത്തരത്തില്‍ അവതരിപ്പിക്കുന്നത്. ദൃശ്യം എന്ന ചിത്രത്തിലെ സഹദേവന് ശേഷം കലാഭവന്‍ഷാജോണിന്റെ കരിയറിലെ തന്നെ മികച്ച ഒരു പോലീസ് വേഷമാകും ഇനി ഉത്തരത്തിലേതെന്നാണ് കരുതുന്നത്. നവാഗതരായ ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കള്‍ രഞ്ജിത്തും ഉണ്ണിയും പോലീസ് വേഷമാണ് ഷാജോണ്‍ ചെയ്യേണ്ടതെന്ന് അറിയിച്ചപ്പോള്‍ പോലീസ് വേഷം ചെയ്യാന്‍ ആദ്യം വിസമ്മതിച്ചതും, കഥകേട്ടതിന് ശേഷം ആ വേഷം സ്വീകരിച്ചതെല്ലാം നേരെത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. റോഷാക്കിനോട് ഒപ്പം റിലീസ് ചെയ്യുന്നതു കൊണ്ട് മത്സരിക്കുകയല്ല ചെയ്യുന്നത് നല്ല സിനിമ കാണാന്‍ ആളുകള്‍ എത്തും എന്ന പ്രതീക്ഷയാണ്. ഈ വാരം തീയറ്ററില്‍ എത്തുന്ന എല്ലാ സിനിമകളും വിജയം നേടുന്നതിനായി കാത്തിരിക്കാം.
ഹരീഷ് ഉത്തമന്‍, ചന്തുനാഥ്, സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കളായി എത്തുന്നത്. ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് ഹൃദയത്തിന് സംഗീതം നല്‍കിയ ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം നിര്‍വഹിക്കുന്നു. എ ആന്‍ഡ് വി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു. പ്രൊജക്റ്റ് ഡിസൈനര്‍ ആന്റ് മാര്‍ക്കറ്റിംങ്-H20 സ്‌പെല്‍, എഡിറ്റിംഗ് ജിതിന്‍ ഡി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, റിനോഷ് കൈമള്‍, കലാസംവിധാനം അരുണ്‍ മോഹനന്‍, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ് ജെഫിന്‍ ബിജോയ്, പരസ്യകല ജോസ് ഡോമനിക്, ഡിജിറ്റല്‍ പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ ദീപക് നാരായണ്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.