National games | സജന്‍ പ്രകാശിന് ദേശിയ ഗെയിംസില്‍ വീണ്ടും സ്വര്‍ണം; നേട്ടം മീറ്റ് റെക്കോര്‍ഡോടെ

നാഷണല്‍ ഗെയിംസില്‍ ഇന്ത്യയുടെ സജന്‍ പ്രകാശിന് സ്വര്‍ണം. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തിലാണ് സജന്‍ സ്വര്‍ണത്തിലേക്ക് എത്തിയത്. ഉദരപേശികളുടെ വേദനയും മറികടന്ന് മീറ്റ് റെക്കോര്‍ഡോടെയാണ് സജന്‍ സ്വര്‍ണത്തില്‍ മുത്തമിട്ടത്.

1.59.56 എന്ന സമയം ഫൈനലില്‍ കണ്ടെത്തിയാണ് സജന്‍ സ്വര്‍ണത്തിലേക്ക് എത്തിയത്. കേരളത്തില്‍ നടന്ന ദേശിയ ഗെയിംസില്‍ സജന്‍ തന്നെ കുറിച്ച റെക്കോര്‍ഡ് ആണ് താരം ഇപ്പോള്‍ ഇവിടെ മറികടന്നത്. ഈ വര്‍ഷത്തെ ദേശിയ ഗെയിംസിലെ സജന്റെ രണ്ടാമത്തെ മെഡലാണ് ഇത്. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തിലും സജന്‍ സ്വര്‍ണം നേടി.

വയറ് വേദന ശക്തമായതോടെ രണ്ട് ദിവസം മുന്‍പ് സജന് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നിരുന്നു. പിന്നാലെ മറ്റൊരു ടീമിന്റെ ഫിസിയോയുടെ സഹായത്തോടെയായിരുന്നു സജന്റെ ചികിത്സ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News