Gujarath: ഗുജറാത്തില്‍ മുസ്ലിം യുവാക്കളെ കെട്ടിയിട്ട് തല്ലി പൊലീസ്

ഗുജറാത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായ ഗര്‍ബാചടങ്ങ് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പിടികൂടിയ മുസ്ലിം യുവാക്കളെ കെട്ടിയിട്ട് തല്ലി പൊലീസ്. ആളുകള്‍ നോക്കിനില്‍ക്കെ ഒമ്പതു യുവാക്കളെ തൂണില്‍ കെട്ടിയിട്ട് ലാത്തികൊണ്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഖേദ ജില്ലയിലെ ഉന്ദേലാ ഗ്രാമത്തിലെ പള്ളിക്കും ക്ഷേത്രത്തിനും ഇടയിലുള്ള മൈതാനത്തില്‍ നവരാത്രി ആഘോഷം നടത്തുന്നതിനെ ചിലര്‍ എതിര്‍ത്തിരുന്നു.

തിങ്കളാഴ്ച വൈകിട്ട് ആഘോഷ പരിപാടികള്‍ നടക്കുമ്പോള്‍ കല്ലേറുണ്ടായി. ആറു പേര്‍ക്ക് പരിക്കേറ്റു. ഈ കേസില്‍ പ്രതികളെന്ന് ആരോപിച്ച് കസ്റ്റഡിയില്‍ എടുത്തവര്‍ക്ക് നേര്‍ക്കായിരുന്നു പൊലീസിന്റെ അതിക്രമം. ഇവരെ പൊലീസുകാര്‍ തല്ലുമ്പോള്‍ ചുറ്റും കൂടിനിന്ന ഗ്രാമീണര്‍ ‘ഗുജറാത്ത് പൊലീസ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം മുഴക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News