T 20: വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ട്വന്റി – 20 യില്‍ ഇന്ന് ഇന്ത്യ-പാക് പോരാട്ടം

വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ട്വന്റി – 20 യില്‍ ഇന്ന് ഇന്ത്യ-പാക് പോരാട്ടം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് ബംഗ്ലാദേശിലെ സില്‍ഹട്ട് സ്റ്റേഡിയത്തിലാണ് മത്സരം. തുടര്‍ച്ചയായ നാലാം ജയമാണ് ഹര്‍മന്‍ പ്രീത് കൌറിന്റെയും സംഘത്തിന്റെയും ലക്ഷ്യം.

കളിച്ച 3 മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ച പാകിസ്താന്‍ ഒന്നില്‍ തോല്‍വി വഴങ്ങി. 3 മത്സരങ്ങളില്‍ നിന്നും ആറ് പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഇന്ത്യയാണ് ഒന്നാമത്. ഈ മാസം 13 ന് സെമി ഫൈനല്‍ മത്സരങ്ങളും 15 ന് കിരീടപ്പോരാട്ടവും നടക്കും.

ഐഎസ്എല്‍ ഒമ്പതാം സീസണ് ഇന്ന് തുടക്കം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒമ്പതാം സീസണ് ഇന്ന് കൊച്ചിയില്‍ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം.

കഴിഞ്ഞ തവണ കൈവിട്ട ചാമ്പ്യന്‍ പട്ടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. കരുത്തരായ ആരാധകര്‍ക്ക് മുന്നില്‍ ആദ്യ മത്സരത്തിനിറങ്ങുന്നതാണ് ആത്മവിശ്വാസം ഇരട്ടിയാക്കുന്നത്. ജെസല്‍ കാര്‍ണെയ്‌റോ ക്യാപ്റ്റനായ ടീമില്‍ സഹല്‍ അബ്ദുല്‍ സമദും എം.എസ്. ശ്രീക്കുട്ടനും അടക്കം ഏഴ് മലയാളികളാണ് ഉള്ളത്.

പ്രഭ്‌സുഖന്‍ ഗില്‍, മാര്‍കോ ലെസ്‌കോവിച്ച്, സന്ദീപ് സിങ്, നിഷു കുമാര്‍, ജീക്‌സണ്‍ സിങ്, അഡ്രിയാന്‍ ലൂണ, രാഹുല്‍ കെ.പി തുടങ്ങിയവരെല്ലാം മഞ്ഞപ്പടയുടെ പ്രീയപ്പെട്ടവര്‍ തന്നെ. മറുപുറത്ത് കഴിഞ്ഞ സിസണുകളിലെ മോശം പ്രകടനത്തോടെ ദുര്‍ബലര്‍ എന്ന കുപ്പായം അണിഞ്ഞാണ് ഈസ്റ്റ് ബംഗാള്‍ ഇറങ്ങുന്നത്. നില മെച്ചപ്പെടുത്താന്‍ മികച്ച ടീമിനെ കളത്തിലിറക്കി മത്സരം ജയിക്കാന്‍ ഈസ്റ്റ് ബംഗാളും സജ്ജമാണ്. ഒപ്പം കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷമെത്തിയ സീസണായി മഞ്ഞ കടലിലെ ആരാധക തിരമാലകളും തയ്യാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News