Vadakancherry: വടക്കഞ്ചേരി അപകടം; ബസ് ഡ്രൈവര്‍ ജോമോനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പൊലീസ്

വടക്കഞ്ചേരി വാഹനാപകടത്തില്‍ അറസ്റ്റിലായ ഡ്രൈവര്‍ ജോമോനെ ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യും. ജോമോനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനും സാദ്ധ്യതയുണ്ട്. നിലവില്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അപകടത്തില്‍ നിസ്സാര പരുക്കേറ്റ് ചികിത്സ തേടിയ ജോമോന്‍ ആശുപത്രിയില്‍ നിന്ന് മുങ്ങുകയായിരുന്നു.

അപകടം ഉണ്ടായ സാഹചര്യം, ഇയാള്‍ മദ്യപിച്ചാണോ വാഹനം ഓടിച്ചത് തുടങ്ങിയ കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. ഇന്നലെ വൈകിട്ടോടെയാണ് തിരുവനന്തപുരത്തേക്ക് കടക്കാന്‍ ശ്രമിച്ച ജോമോന്‍, ബസ് ഉടമക അരുണ്‍, എന്നിവരെ കൊല്ലം ചവറയില്‍ വച്ച് പോലീസ് പിടികൂടിയത്. അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്റെ നിയമലംഘനങ്ങള്‍ പുറത്തുവന്നിരുന്നു. ഈ സഹചര്യത്തില്‍ ബസ് ഉടമയ്ക്കെതിരേയും കേസെടുക്കും.

ബുധനാഴ്ച രാത്രിയാണ് വാഹനാപകടം ഉണ്ടാകുന്നത്. വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് കെഎസ്ആര്‍ടിസി ബസിന് പുറകിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. പത്താം ക്ലാസ്, പ്ലസ്ടൂ വിദ്യാര്‍ത്ഥികളാണ് ടൂറസ്റ്റ് ബസിലുണ്ടായിരുന്നത്. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News