World Smile Day: ചിരിക്കാന്‍ മറന്നുപോകല്ലേ…ഇന്ന് ലോക ചിരി ദിനം

ജീവിക്കാന്‍ വേണ്ടിയുള്ള തിരക്ക് പിടിച്ചുള്ള ഓട്ടത്തിനിടയിലാണ് നമ്മളെല്ലാവരും. ഈ പ്രയാസങ്ങള്‍ക്കിടയില്‍ ചിരിക്കാന്‍ മറന്നു പോകാറുണ്ടോ നമ്മള്‍?.എന്നാല്‍ ഇന്ന് എന്തായാലും ചിരിച്ചേ മതിയാകൂ…ഇന്ന് ലോകചിരിദിനമാണ്.

എല്ലാ വര്‍ഷവും ഒക്ടോബറിലെ ആദ്യ വെള്ളിയാഴ്ചയാണ് ചിരി ദിനമായി ആഘോഷിക്കാറുള്ളത്. ഒരു പുഞ്ചിരിക്ക് പലതിനെയും മാറ്റിമറിക്കാനുള്ള കഴിവുണ്ട്. സ്വയം സന്തോഷം നല്‍കുവാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും മാനസിക സമ്മര്‍ദം കുറക്കാനും ഒരു ചിരിയിലൂടെ സാധിക്കും. ഈ ആശയം തന്നെയാണ് ചിരിദിനം എന്ന ദിവസത്തിന്റെ പിറവിയ്ക്കും കാരണം.

1999 ലാണ് ആദ്യമായി ലോക ചിരിദിനം ആഘോഷിക്കുന്നത്. 1963 ല്‍ ഗ്രാഫിക് ആര്‍ട്ടിസ്റ്റും മസാച്യുസെറ്റ്‌സിലെ ഹാര്‍വി ബോള്‍ എന്ന കാലാകാരനാണ് ആദ്യമായി പുഞ്ചിരിക്കുന്ന മുഖത്തിന്റെ ചിഹ്നം സൃഷ്ടിച്ചത്. ഇതാണ് ലോക ചിരിദിനം എന്ന ആഘോഷത്തിലേക്ക് നയിച്ചത്. ഈ സ്‌മൈലിയ്ക്ക് വലിയ ജനപ്രീതിയാണ് ലഭിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന ചിഹ്നങ്ങളില്‍ ഒന്നായാണ് ഈ ചിഹ്നം അറിയപ്പെടുന്നത്. 2001ല്‍ ഹാര്‍വി വിടപറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി എല്ലാവര്‍ഷവും ഈ ദിനം ആചരിക്കാറുണ്ട്

ചിരിയുടെ പ്രാധാന്യത്തെ ഓര്‍മ്മിപ്പിക്കുക എന്നാണ് ചിരിദിനത്തിലൂടെ ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമുള്ള ആളുകള്‍ പുഞ്ചിരിയുടെ പ്രാധാന്യം തിരിച്ചറിയാനും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ഈ ദിവസം വിനിയോഗിക്കണമെന്നും ഹാര്‍വി ആഗ്രഹിച്ചു. നിങ്ങളുടെ പുഞ്ചിരി മറ്റുള്ളവരിലേക്ക് പകരുന്നതിനേക്കാള്‍ നല്ലൊരു പ്രവര്‍ത്തിയില്ല. ഒരു ദിവസം ചിരിയോടെ തുടങ്ങിയാല്‍ ആ ദിവസം മുഴുവന്‍ അതിന്റെ പ്രതിഫലനം കാണാന്‍ സാധിക്കും. മനസറിഞ്ഞ് ചിരിച്ചു കൊണ്ട് എല്ലാ ദിവസവും തുടങ്ങാന്‍ ശ്രമിക്കാം…ചിരി ആയുസ്സ് വര്‍ധിപ്പിക്കുമെന്നാണല്ലോ…ചിരിച്ചു കൊണ്ട് ജീവിക്കാം ഒരു 100 വര്‍ഷം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here