Koduvally: മണ്ണില്‍ കടവില്‍ ബൈക്കില്‍ മിനിലോറി ഇടിച്ച് ദര്‍സ് വിദ്യാര്‍ത്ഥി മരിച്ചു

എളേറ്റില്‍ വട്ടോളി ചോലയില്‍ സുലൈമാന്റെ മകന്‍ സ്വാലിഹ് (26) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ ദേശീയപാതയില്‍ മണ്ണില്‍ കടവിന് സമീപത്തായിരുന്നു അപകടം. കത്തറമ്മല്‍ ജുമുഅ മസ്ജിദിലെ ദര്‍സ് വിദ്യാര്‍ത്ഥിയാണ്.പന്നൂര്‍ കുന്നോത്ത് വയല്‍
മുഹമ്മദിയ്യ മദ്രസയില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിരുന്നു.

കോഴിക്കോട്ട് നടന്ന മത ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News