ADVERTISEMENT
ബോളിവുഡ് നടന്‍ അരുണ്‍ ബാലി(Arun Bali) അന്തരിച്ചു. 79 വയസായിരുന്നു. മുംബൈയിലെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മകന്‍ അന്‍കുഷ് ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. ടിവി സീരിയല്‍ സ്വാഭിമാനിലൂടെയാണ് അരുണ്‍ ബാലി ശ്രദ്ധനേടുന്നത്.
പ്രതിരോധശേഷി ഇല്ലാതാക്കുന്നത് മൈസ്തീനിയ ഗ്രാവിസ് ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. ഈ വര്‍ഷം ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അരുണ്‍ ബാലി ചികിത്സയോട് മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ടായിരുന്നു എന്നാണ് അന്‍കുഷ് പറയുന്നത്. എന്നാല്‍ പുലര്‍ച്ചെ 4.30 ഓടെ മരണം സംഭവിക്കുകയായിരുന്നു.
ലേഖ് ടണ്ടന്റെ ടിവി ഷോ ദൂസ്ര കേവലിലൂടെ ഷാരുഖ് ഖാന്റെ അമ്മാവന്റെ വേഷത്തിലാണ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ചാണക്യ, സ്വാഭിമാന്‍, ദേശ് മേന്‍ നികല്ല ഹോഗാ ചാന്ദ് തുടങ്ങിയ നിരവധി സീരിയലുകളില്‍ വേഷമിട്ടു.
നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സൗഗന്ധ്, ലഗേ രഹോ മുന്നാ ഭായ്, 3 ഇഡിയറ്റ്, റെഡി, ബര്‍ഫി, കേദാര്‍നാഥ്, സാമ്രാട്ട് പൃഥ്വിരാജ്, ലാല്‍ സിങ് ഛദ്ദ തുടങ്ങിയവയാണ് അഭിനയിച്ച സിനിമകള്‍. അമിതാഭ് ബച്ചനും രശ്മിക മന്ദാനയും അഭിനയിച്ച ഗുഡ്ബൈ ആണ് ഏറ്റവും അവസാനം അഭിനയിച്ച ചിത്രം. ഇന്നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.