5G: എയര്‍ട്ടെലും 5ജിയിലേക്ക്; 8 നഗരങ്ങളില്‍ ലഭ്യം

എയര്‍ട്ടെലും(Airtel) 5ജി(5G) സേവനം ലഭ്യമാക്കി. എട്ട് നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ സേവനം ലഭിച്ചത്. ഇന്നലെ മുതല്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂര്‍, വാരണാസി എന്നീ നഗരങ്ങളില്‍ 5ജി സേവനം നിലവില്‍ വന്നു. 4ജി സേവനത്തിന്റെ നിരക്കില്‍ തന്നെ 5ജി സേവനവും ഇനി ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

‘കഴിഞ്ഞ 27 വര്‍ഷമായി ഇന്ത്യന്‍ ടെലികോം വിപ്ലവത്തിന്റെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച സ്ഥാപനമാണ് എയര്‍ടെല്‍. ഉപഭോക്താക്കള്‍ക്ക് വേണ്ടി ഏറ്റവും മികച്ച സേവനം ലഭ്യമാക്കാനുള്ള ഒരു ചുവട് കൂടി ഇപ്പോള്‍ എയര്‍ടെല്‍ വച്ചിരിക്കുകയാണ്’- ഭാരതി എയര്‍ടെല്‍ എംഡിയും സിഇഒയുമായ ഗോപാല്‍ പറഞ്ഞു.

നിലവില്‍ ആപ്പിള്‍, സാംസങ്ങ്, ഷവോമി, ഒപ്പോ, റിയല്‍മി, വണ്‍ പ്ലസ് എന്നിവയുടെ 5ജി മോഡലുകളില്‍ 5ജി സേവനം ലഭിക്കും. സാംസങ്ങ് ഫോള്‍ഡ് സീരീസ്, ഗാലക്സി എസ് 22 സീരീസ്, സാംസങ്ങ് എം32, ഐഫോണ്‍ 12 സീരീസ് മുതലുള്ളവ, റിയല്‍മി 8എസ് 5ജി, റിയല്‍മി എക്സ് 7 സീരീസ്, റിയല്‍മി നാര്‍സോ സീരീസ്, വിവോ എക്സ് 50 മുതലുള്ള ഫോണുകള്‍, വിവോ ഐക്യുഒഒ സീരീസ്, ഒപ്പോ റെനോ5ജി, വണ്‍ പ്ലസ് 8 മുതലുള്ള ഫോണുകള്‍ തുടങ്ങിയവയില്‍ 5ജി സേവനം ലഭിക്കും.ഒരു സെക്കന്‍ഡില്‍ 600എംബി സ്പീഡാണ് എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News