യുദ്ധവും മൃത്യുഞ്ജയവും പ്രകാശനം ചെയ്തു

കവിയും റീജിയണല്‍ കാന്‍സര്‍ സെന്ററിലെ ടെക്‌നിക്കല്‍ ഓഫീസറുമായ ശാന്തന്റെ റേഡിയേഷന്‍ ടേബിളിലെ അനുഭവകുറിപ്പുകളുടെ സമാഹാരമായ യുദ്ധവും മൃത്യുഞ്ജയവും പ്രകാശനം നടന്നു. പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ പി.രവികുമാര്‍ ഡോ.കുസുമകുമാരിയ്ക്ക് നല്‍കി പുസ്‌കപ്രകാശനം നിര്‍വഹിച്ചു.

ഭാഷാപോഷിണി എഡിറ്റര്‍ കെ.എം.വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.അജയപുരം ജ്യോതിഷ്‌കുമാര്‍ പുസ്തക പരിചയം നടത്തി. ഡോ.കെ.എം.വേണുഗോപാല്‍, ഡോ.സി.വേണുഗോപാല്‍,സാബു കോട്ടുക്കല്‍,പ്രദീപ് പനങ്ങാട്, കവി ശാന്തന്‍ എന്നിവര്‍ സംസാരിച്ചു.ഡി.സി.ബുക്ക്സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News