Little Kites: കേരളത്തിന്റെ ‘ലിറ്റില്‍ കൈറ്റ്‌സ്’ ഇനി യൂറോപ്പിലും

കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിലെ കൈറ്റിന്റെ ‘ലിറ്റില്‍ കൈറ്റ്‌സ്'(Little Kites) പദ്ധതി ഫിന്‍ലാന്റില്‍ നടപ്പാക്കാന്‍ ഫിന്‍ലാന്റ് താല്പര്യം പ്രകടിപ്പിച്ച ഫിന്‍ലാന്റ്(Finland). ഇതിനുള്ള സാങ്കേതിക സഹായം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നല്‍കും. ഇക്കാര്യത്തില്‍ പ്രത്യേക വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കാനും തീരുമാനമായി.

ഫിന്‍ലാന്റ് വിദ്യാഭ്യാസ വകുപ്പുമായി കേരള സംഘം ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഹെല്‍സിങ്കിയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി ശൃംഖലയാണ് 2000 സ്‌കൂളുകളിലായി 1.7 ലക്ഷം വിദ്യാര്‍ഥികള്‍ അംഗങ്ങളായുള്ള ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി ക്ലബുകള്‍. വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ ഡിജിറ്റല്‍ വിപ്ലവം ഒരിക്കല്‍ കൂടി ആഗോള ശ്രദ്ധ നേടുന്നതില്‍ പങ്കാളികളായ എല്ലാവരേയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അഭിനന്ദിച്ചു.

പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വെയര്‍ അധിഷ്ഠിതമായ ഡിജിറ്റല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ മറ്റു സംസ്ഥാനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും കണ്‍സല്‍ട്ടന്‍സി നല്‍കാന്‍ കൈറ്റ് സജ്ജമാണെന്ന് സി ഇ ഒ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.

ഇലക്ട്രോണിക്‌സ്, അനിമേഷന്‍, ഹാര്‍ഡ്വെയര്‍, സൈബര്‍ സുരക്ഷ തുടങ്ങിയ വിവിധ മേഖലകളില്‍ പരിശീലനം ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിലെ ഓരോ കുട്ടിക്കും ലഭിക്കും. ഇത്തരത്തില്‍ പരിശീലനം ലഭിച്ച അംഗങ്ങളാണ് ഈ വര്‍ഷം നാലു ലക്ഷം രക്ഷിതാക്കള്‍ക്ക് സൈബര്‍ സുരക്ഷാ പരിശീലനം നല്‍കിയത്. 9000 റോബോട്ടിക് കിറ്റുകള്‍ ഈ വര്‍ഷം സ്‌കൂളുകളില്‍ വിന്യസിക്കുന്നതും ‘ലിറ്റില്‍ കൈറ്റ്‌സ്’ ക്ലബുകളിലൂടെയാണ്. 2018 ജനുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഹൈടെക് സ്‌കൂള്‍ പദ്ധതികളുടെ ഭാഗമായ ‘ ലിറ്റില്‍ കൈറ്റ്‌സ് ‘ ക്ലബുകള്‍ ഉദ്ഘാടനം ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News