Paliyodu: തെങ്ങിന്‍ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി

തെങ്ങിന്‍ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി പാലിയോട് സ്വദേശി സുരേഷാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്

കരാര്‍ പ്രകാരം വീട് പണി പൂര്‍ത്തീകരിച്ച് നല്‍കിയെങ്കിലും വീട്ടുടമ പണം നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് ആത്മഹത്യ ഭീഷണി. ഏറെ നാളുകള്‍ക്ക് മുന്‍പ് വീട് പണി പൂര്‍ത്തിയാക്കിക്കൊടുത്തതാണ്. എന്നാല്‍ ഇനിയും ചെയ്ത ജോലിക്ക് കൂലി നല്‍കിയിട്ടില്ലെന്ന് ഇയാള്‍ പറയുന്നു. കയറുമായാണ് ഇയാള്‍ തെങ്ങില്‍ നിലയുറപ്പിച്ചിരിക്കുന്നത്.

നാട്ടുകാര്‍ ചേര്‍ന്ന് താഴെയിറക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സുരേഷ് താഴെയിറങ്ങാന്‍ തയ്യാറാകുന്നില്ല. പണം അക്കൗണ്ടിലേക്ക് ഇട്ടാല്‍ മാത്രമേ തെങ്ങില്‍ നിന്ന് ഇറങ്ങൂ എന്നാണ് ഇയാള്‍ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News