Kochi: കൊച്ചിയിലെ ലഹരിക്കടത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ ലഹരി മാഫിയ

കൊച്ചി(Kochi) പുറംകടലില്‍ 200 കിലോ ഹെറോയിന്‍ പിടികൂടിയ സംഭവത്തില്‍ ലഹരിക്കടത്തിന് പിന്നില്‍ പാക്കിസ്ഥാന്‍(Pakistan) ലഹരി മാഫിയയെന്ന് മൊഴി. പിടിയിലായ ഇറാന്‍ സ്വദേശികള്‍ ഇക്കാര്യം വ്യക്തതമാക്കുന്ന മൊഴി എന്‍സിബിക്ക് നല്‍കി. മയക്കുമരുന്ന് എത്തിച്ചത് അഫ്ഗാനിസ്ഥാനില്‍ നിന്നാണെന്നും ഉള്‍ക്കടലില്‍ വച്ച് മറ്റൊരു സംഘത്തിന് കൈമാറാനായിരുന്നു നിര്‍ദ്ദേശമെന്നും പിടിയിലായവര്‍ പറഞ്ഞു. എന്നാല്‍, ഹെറോയിന്‍ വന്നത് ഇന്ത്യന്‍ തീരത്തേക്ക് തന്നെയെന്നാണ് എന്‍സിബിയുടെ നിഗമനം.

കൊച്ചി തീരത്ത് നിന്നും 1200 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു മയക്കുമരുന്നുമായി ഇറാനിയന്‍ ബോട്ട് നാവികസേനയുടെ പിടിയിലായത്. ബോട്ടിലുണ്ടായിരുന്ന 6 പേരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. പാകിസ്ഥാന്‍ ലഹരി മാഫിയയാണ് കടത്തിന് പിന്നിലെന്നാണ് പിടിയിലായവര്‍ നല്‍കിയ മൊഴി. മയക്കുമരുന്ന് എത്തിച്ചത് അഫ്ഗാനിസ്ഥാനില്‍ നിന്നാണെന്നും ഉള്‍ക്കടലില്‍ വച്ച് മറ്റൊരു സംഘത്തിന് കൈമാറാനായിരുന്നു നിര്‍ദ്ദേശമെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉന്നത ഉദ്യോഗസ്ഥര്‍ കൊച്ചിയിലെത്തിയാണ് പിടിയിലായവരെ ചോദ്യം ചെയ്യുന്നത്. 5 ഇറാനികളും , ഒരു പാകിസ്ഥാനിയുമാണ് പിടിയിലുള്ളത്. അബ്ദുള്‍ നാസര്‍, റഷീദ് , ജുനൈദ് , അബ്ദുള്‍ ഖനി , അര്‍ഷാദ് അലി എന്നിവരാണ് പിടിയിലായത്. സാറ്റലൈറ്റ് ഫോണില്‍ നിന്നാണ് മയക്കുമരുന്ന് കടത്തിന്റെ വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ അറിഞ്ഞ് നാവികസേനക്ക് കൈമാറിയത്.

ഇറാനില്‍ രജിസ്റ്റര്‍ ചെയ്തതാണ് പിടിയിലായ ബോട്ട്. 1400 കോടി രൂപ വിലമതിക്കുന്ന 200 കിലോഗ്രാം ഹെറോയിനാണ് ബോട്ടിലുണ്ടായിരുന്നത്. ഓരോ കിലോഗ്രാം വീതം തൂക്കം വരുന്ന 200 പാക്കറ്റുകളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ഹെറോയിന്‍ വന്നത് ഇന്ത്യന്‍ തീരത്തേക്ക് തന്നെയെന്നാണ് എന്‍ സി ബി യുടെ നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel