ഗതാഗത വകുപ്പ് എന്‍ഫോഴ്‌സ്മന്റ് ഉദ്യോഗസ്ഥരോട് എല്ലാ ടൂറിസ്റ്റ് ബസ്സുകളും രണ്ടാഴ്ചക്കുള്ളില്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആന്റണി രാജു. സ്‌കൂളുകള്‍ ടൂറിസ്റ്റ് ബസുകള്‍ വിളിക്കുമ്പോള്‍ ബ്ലാക് ലിസ്റ്റ് ചെയ്ത വണ്ടിയാണോ എന്ന് പരിശേധിക്കണമെന്നും ആന്റണി രാജു ആവശ്യപ്പെട്ടു.
ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും
വടക്കഞ്ചേരി അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോജോ പത്രോസിന് (ജോമോന്‍) എതിരെ നരഹത്യാ കുറ്റം ചുമത്തിയതായി പൊലീസ്. അറസ്റ്റിലായ ജോമോനെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് ആലത്തൂര്‍ ഡിവൈഎസ്പി ആര്‍ അശോകന്‍ പറഞ്ഞു.
ജോമോന്‍ മദ്യപിച്ചിരുന്നോയെന്നറിയാന്‍ രക്തപരിശോധന നടത്തും. ജോമോനെതിരെ നേരത്തെയും കേസുകളുള്ളതു പരിശോധിക്കും. അപകടകരമായ വിധത്തില്‍ വണ്ടി ഓടിച്ച ജോമോനെ ഡ്രൈവര്‍ ആയി നിയോഗിച്ചതിന് ബസ് ഉടമ അരുണിനെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
അപകടസ്ഥലത്തുനിന്ന് ടൂര്‍ ഓപ്പറേറ്റര്‍ എന്ന വ്യാജേനയാണ് ജോമോന്‍ രക്ഷപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു
അപകടത്തില്‍ കെഎസ്ആര്‍ടിസിയുടെ ഭാഗത്തുനിന്നു പിഴവ് ഉണ്ടായിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു.
അതിനിടെ ജോമോന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് നടപടി ആരംഭിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.