യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം(Indian currency) എക്കാലത്തെയും താഴ്ന്ന നിലയില്‍. രൂപയുടെ മൂല്യം 16 പൈസ ഇടിഞ്ഞ് ഒരു ഡോളറിന് 82 രൂപ 33 പൈസയായി. വ്യാഴാഴ്ച 55 പൈസ ഇടിഞ്ഞ് 82.17 എന്ന റെക്കോര്‍ഡ് താഴ്ചയിലെത്തിയിരുന്നു. ഈ വര്‍ഷം രൂപയുടെ മൂല്യമിടിഞ്ഞത് 10 ശതമാനത്തിലേറെയാണ്. എണ്ണ വില വര്‍ധനവും കയറ്റുമതിയിലെ മാന്ദ്യവുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം.
രൂപയെ സംരക്ഷിക്കാന്‍ ഫോറക്സ് റിസര്‍വ് വില്‍ക്കുന്ന നടപടികള്‍ റിസര്‍വ് ബാങ്ക് തുടരുന്നുണ്ടെങ്കിലും പലിശ നിരക്ക് ഉയര്‍ത്തുന്ന നടപടികളുടമായി യു എസ് ഫെഡറല്‍ റിസര്‍വ് മുന്നോട്ടുപോകുന്നത് രൂപയെ ദുര്‍ബലപ്പെടുത്തുകയാണ്. വരും ദിവസങ്ങളിലും രൂപയുടെ മൂല്യം ഇടിയാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
യുഎസില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ കുടുംബം മരിച്ച നിലയില്‍
കാലിഫോര്‍ണിയയില്‍(california) തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞുള്‍പ്പെടെ നാലംഗ കുടുംബമാണ് മരണപ്പെട്ടത്. തിങ്കളാഴ്ചയാണ് ഇവരെ കാണാതായത്. സംഭവത്തില്‍ അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചെന്നും പൊലീസ്(police) പറഞ്ഞു.
ജസ്ദീപ് സിംഗ് (36), ഭാര്യ ജസ്ലീന് കൗര്‍ (27), മകള്‍ അരൂഹി ദേരി (8 മാസം), ബന്ധു അമന്‍ദീപ് സിങ് (39) എന്നിവരാണ് മരിച്ചത്. ഇന്ത്യാന റോഡിനും ഹച്ചിന്‍സണ്‍ റോഡിനും സമീപത്തുള്ള തോട്ടത്തിലായിരുന്നു മൃതദേഹങ്ങള്‍. തോട്ടത്തിലെ ജോലിക്കാരനാണ് ആദ്യം മൃതദേഹങ്ങള്‍ കണ്ടെതെന്ന് അധികൃതര്‍ അറിയിച്ചു.
വടക്കന്‍ കാലിഫോര്‍ണിയയിലെ മെഴ്സഡ് കൗണ്ടിയില്‍ ട്രക്കിങ് കമ്പനിയില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രാവിലെ 8.30ഓടെ ജസ്ദീപും 8.40ഓടെ മണിയോടെ അമന്ദീപും ജസ്ദീപിന്റെ ഉടമസ്ഥതയിലുള്ള ട്രക്കിങ്ങ് കമ്പനിയില്‍ എത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. 9 മണിയോടെ ജസ്പ്ദീപ് ഒരാളുമായി തര്‍ക്കിക്കുന്നു. അയാള്‍ ഒരു തോക്ക് പുറത്തെടുക്കുന്നതും വീഡിയോയില്‍ കാണാം.
മിനിട്ടുകള്‍ക്ക് ശേഷം കൈകള്‍ കെട്ടിയ നിലയില്‍ ജസ്ദീപും അമന്ദീപും കെട്ടിടത്തില്‍ നിന്ന് പുറത്തുവരികയാണ്. ഇവരെ ട്രക്കില്‍ കയറ്റികൊണ്ടുപോകുന്നത് ദൃശ്യങ്ങളിലുണ്ട്. 6 മിനിട്ടിനു ശേഷം ട്രക്ക് തിരികെവരുന്നു. ശേഷം ട്രക്കില്‍ നിന്ന് ഒരാള്‍ കമ്പനി കെട്ടിടത്തിലേക്ക് കയറി ജസ്ലീന് കൗറിനെയും മകളെയും തോക്കിന്മുനയില് ട്രക്കിലേക്ക് കയറ്റുന്നു. എന്നിട്ട് വീണ്ടും ട്രക്ക് ഓടിച്ചുപോകുന്നു.
തിങ്കളാഴ്ച വൈകിട്ട് കുടുംബാംഗങ്ങളില്‍ രണ്ട് പേരുടെ മൊബൈല്‍ ഫോണുകള്‍ റോഡില്‍ നിന്ന് ഒരു കര്ഷകന് കണ്ടെത്തിയിരുന്നു. ഇതിലേക്ക് വന്ന ഒരു ഫോണ്‍ കോള്‍ അറ്റന്‍ഡ് ചെയ്ത കര്ഷകന് കുടുംബാംഗങ്ങളില്‍ ഒരാളുടെ ബന്ധുവിനോട് വിവരം പറയുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ കുടുംബാംഗങ്ങളില്‍ ഒരാളുടെ എടിഎം കാര്‍ഡില്‍ നിന്ന് ആരോ പണം പിന്‍വലിക്കാന്‍ ശ്രമിച്ചത് വഴിത്തിരിവായി. തുടര്‍ന്ന് സംഭവത്തില്‍ പ്രതി ഹെയ്സൂസ് മാനുവല്‍ സല്‍ഗാഡോ (48) പിടിയിലാവുകയായിരുന്നു. എന്നാല്‍, കേസില്‍ മറ്റ് ചിലരും പങ്കാളികളായിട്ടുണ്ടാവാമെന്നും സൂചനയുണ്ട്.
കുറ്റകൃത്യത്തിനു പിന്നില്‍ സാമ്പത്തിക ഇടപാടാണെന്നാണ് നിഗമനം. എന്നാല്‍, സ്ഥാപനത്തില്‍നിന്ന് ഒന്നും മോഷണം പോവുകയോ മോചനദ്രവ്യം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. 2005 ല്‍ മോഷണക്കേസില്‍ പ്രതിയായിരുന്ന ഹെയ്സൂസ് മാനുവല്‍ സല്‍ഗാഡോ 2015 വരെ തടവുശിക്ഷ അനുഭവിച്ചിരുന്നു. ലഹരിവസ്തു കൈവശം വച്ചതിനും ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here