പരസ്പരം അടിച്ചു, മുടിയില്‍ പിടിച്ചു വലിച്ചു; ട്രെയിനില്‍ സീറ്റിനു വേണ്ടി സ്ത്രീകളുടെ കൂട്ടത്തല്ല്; വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ലോക്കല്‍ ട്രെയിനില്‍ സീറ്റിനു വേണ്ടി സ്ത്രീകള്‍ നടത്തിയ കൂട്ടത്തല്ലിന്റെ ദൃശ്യങ്ങളാണ്. സീറ്റിനു വേണ്ടി ആദ്യം വാക്കു തര്‍ക്കമാണ് തുടങ്ങിയത്.

പിന്നെ അത് കൈയാങ്കളിയില്‍ എത്തുകയായിരുന്നു. പരസ്പരം അടിക്കുന്നതും മുടിയില്‍ പിടിച്ചു വലിക്കുന്നതുമെല്ലാം വിഡിയോയില്‍ ദൃശ്യമാണ്. താനെ – പന്‍വേല്‍ ട്രെയിനിലാണ് സീറ്റിനു വേണ്ടി യാത്രക്കാര്‍ തമ്മില്‍ത്തല്ല് നടത്തിയത്.

ഇതിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി.സ്ത്രീ യാത്രക്കാരുടെ തര്‍ക്കത്തില്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ച വനിതാ കോണ്‍സ്റ്റബിള്‍ ശാരദ ഉഗ്ലെയ്ക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here