രാവണനെ കത്തിച്ചില്ല; ക്ലര്‍ക്കിന് സസ്പെന്‍ഷന്‍; സംഭവം ഇങ്ങനെ

രാവണന്റെ കോലം നേരെ കത്താതിരുന്നതിന് മുന്‍സിപ്പല്‍ ക്ലര്‍ക്കിന് സസ്പെന്‍ഷന്‍. ദസറ ആഘോഷത്തിന്റെ ഭാഗമായി ഛത്തീസ്ഗഡിലെ ധംതാരി ജില്ലയിലാണ് രാവണന്റെ കോലം നേരെ കത്താതിരുന്നതിന് മുന്‍സിപ്പല്‍ ക്ലര്‍ക്കിന് സസ്പെന്‍ഷന്‍ കിട്ടിയത്.

ബുധനാഴ്ച വൈകീട്ട് രാവണന്റെ കോലം കത്തിച്ചപ്പോഴാണ് പത്തുതലകള്‍ക്കും യാതൊന്നും സംഭവിക്കാതിരുന്നത്. ഇതാണ് ഭരണനേതൃത്വത്തെ ചൊടിപ്പിച്ചത്. മുന്‍സിപ്പല്‍ ക്ലര്‍ക്കിന്റെ ശ്രദ്ധക്കുറവാണ് കോലത്തില്‍ തീപടരാതിരിക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.

അസിസ്റ്ററ്റ് ഗ്രേഡ് മൂന്ന് ആയി ജോലി ചെയ്യുന്ന രാജേന്ദ്ര യാദവിനെ സസ്പെന്‍ഡ് ചെയ്യാന്‍ ധംതാരി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണറാണ് ഉത്തരവിട്ടത്.

രാവണന്റെ കോലം തയ്യാറാക്കുന്നതില്‍ രാജേന്ദ്രന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ കൃത്യവിലോപമാണ് ഉണ്ടായിരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. മുന്‍സിപ്പാലിറ്റിയുടെ പ്രതിച്ഛായയ്ക്ക് ഇത് മങ്ങലേല്‍പ്പിച്ചെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here