നടന്നുപോകുന്ന കടുവയുടെ തൊട്ടടുത്ത് പോയി സെല്‍ഫി എടുക്കാന്‍ ശ്രമം; വൈറലായി വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് നിയമങ്ങളെല്ലാം ലംഘിച്ച് വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തില്‍ കടുവയുടെ വീഡിയോ എടുക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ്

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. ഇത്തരം വീഡിയോ പിടിത്തം ശരിയായ രീതിയല്ലെന്ന് സുശാന്ത നന്ദ ട്വീറ്റ് ചെയ്തു. കാട്ടില്‍ കടുവയെ കണ്ടാണ് വാഹനം നിര്‍ത്തിയത്.

തുടര്‍ന്ന് യുവാക്കള്‍ ചേര്‍ന്ന് വീഡിയോ എടുക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കടുവ കുറച്ചു അകലെകൂടി റോഡ് മുറിച്ചു കടന്നുപോയി.കാട്ടില്‍ വന്യമൃഗങ്ങളെ ഒരിക്കലും പിന്തുടരരുത്. ഇത് ജീവന് വരെ ഭീഷണി സൃഷ്ടിക്കാമെന്ന് സുശാന്ത നന്ദ മുന്നറിയിപ്പ് നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News