Congress President Election: കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ്; പ്രചരണവുമായി ഇന്നുമുതല്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയും

കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍(Congress president election) പ്രചരണവുമായി ഇന്നുമുതല്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയും(Mallikarjun Kharge). ഗുജറാത്തിലാണ്(Gujarat) ഖാര്‍ഗെയുടെ ആദ്യ പ്രചരണം. വിമര്‍ശനങ്ങള്‍ക്കിടയിലും വാശിയേറിയ പ്രചരണവുമായാണ് ശശി തരൂര്‍ മുന്നോട്ടുപോകുന്നത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് 29-ാം ദിവസത്തിലേക്ക്. ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബോര്‍ഡില്‍ കര്‍ണാടകത്തിലും സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെട്ടത് വിവാദമായി.

പത്രിക നല്‍കിയ ശേഷം ഇന്ന് ആദ്യമായാണ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ പ്രചരണത്തിനിറങ്ങുന്നത്. ഗുജറാത്തില്‍ പി.സി.സി ഓഫീസിലെത്തുന്ന ഖാര്‍ഗെ എല്ലാവരോടും വോട്ടഭ്യര്‍ത്ഥിക്കും. ഗുജറാത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്കും അടുത്ത പത്ത് ദിവസത്തില്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യാനാണ് ഖാര്‍ഗെയുടെ തീരുമാനം. ഇന്നലെ തമിഴ് നാട്ടില്‍ പ്രചരണം നടത്തിയ ശശി തരൂര്‍ ഇന്ന് ദില്ലിയിലാണ്. നാളെ തരൂരും മഹാരാഷ്ട്രയിലേക്ക് പോകും. നാളെ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമാണ്. തരൂര്‍ പത്രിക പിന്‍വലിക്കണമെന്ന ആവശ്യപ്പെട്ട് നിരവധി പിസിസികള്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഇത് വോട്ടര്‍മാരുടെ അഭിപ്രായമല്ല എന്നാണ് തരൂര്‍ പക്ഷത്തിന്റെ നിലപാട്. കൃത്യമായ നയം മുന്നോട്ടുവെച്ചാണ് തന്റെ മത്സരമെന്നും തരൂര്‍ വ്യക്തമാക്കുന്നു

ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണയുള്ള മല്ലികാര്‍ജ്ജുന ഖാര്‍ഗെയെ പരാജയപ്പെടുത്തുക തരൂരിന് എളുപ്പമാകില്ല. അതേസമയം തരൂര്‍ പത്ത് ശതമാനം വോട്ടുപിടിച്ചാല്‍ പോലും അത് ഹൈക്കമാന്റിന് ക്ഷീണമാണ്. അതിനാല്‍ ആ സാഹചര്യം പോലും ഉണ്ടാകാതിരിക്കാനാണ് ഹൈക്കമാന്റ് ശ്രമിക്കുന്നത്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് പോരാട്ടത്തിനിടെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും പുരോഗമിക്കുകയാണ്. ഭാരതമാതാവായി വേഷം ധരിച്ച കുട്ടികള്‍ക്കൊപ്പമായിരുന്നു ഇന്ന് രാഹുല്‍ ഗാന്ധിയുടെ നടത്തം. ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബോര്‍ഡുകളില്‍ സവര്‍ക്കര്‍ ചിത്രം കര്‍ണാടകത്തിലും പ്രത്യക്ഷപ്പെട്ടു. ഇന്നലെ പദയാത്ര നടന്ന മാണ്ഡ്യയിലാണ് സവര്‍ക്കറുടെ ചിത്രമുള്ള പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News