ദിവസങ്ങള്‍ക്കുള്ളില്‍ മുടികൊഴിച്ചില്‍ മാറണോ ? ഇതുമാത്രം ട്രൈ ചെയ്താല്‍ മതി

സ്ത്രീ പുരുഷ ഭേദമന്യേ ഇന്ന് എല്ലാവരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ് മുടികൊ‍ഴിച്ചില്‍. എത്ര മറുന്ന് കഴിച്ചിട്ടും എന്തൊക്കെ പൊടിക്കൈകള്‍ ചെയ്തിട്ടും മുടികൊ‍ഴിച്ചില്‍ മാറാത്ത നിരവധി പേരാണ് നമുക്കിടയില്‍ ഉള്ളത്. എന്നാല്‍ ഇനി അത്തരത്തില്‍ വിഷമിക്കുന്നവര്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത. ചില കാര്യങ്ങള്‍ ചെയ്താല്‍ മുടികൊ‍ഴിച്ചില്‍ വളരെ വേഗം നമുക്ക് പരിഹരിക്കാന്‍ ക‍ഴിയും.

ഉലുവ പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് മുടി കൊഴിയുന്നതു തടയും. മുടി വളര്‍ച്ച ത്വരിതപ്പെടുത്തും. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കു നല്ല പരിഹാരമാണ്.

വിറ്റാമിൻ സി, വിറ്റാമിൻ ബി 9, വിറ്റാമിൻ ബി 6, പൊട്ടാസ്യം തുടങ്ങി നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ധാരാളം പോഷകങ്ങൾ സവാളയിൽ നിറഞ്ഞിരിക്കുന്നു. ഇവയെല്ലാം മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്.

മുടി സംരക്ഷണത്തിന് സാധാരണയായി ഉപയോഗിക്കുന്ന പ്രയോജനകരമായ ഘടകങ്ങളിൽ ഒന്നാണ് തൈര് . ഒലീവ് ഓയില്‍ ആരോഗ്യകരമായ കൊഴുപ്പുകളാല്‍ മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. പഴവും നല്ല ഹെയര്‍ മാസ്‌കായി കണക്കാക്കപ്പെടുന്നു.

ഒരു പഴം ഉടച്ചതിലേയ്ക്ക് ഒരു ടീസ്പൂൺ ഒലീവ് ഓയിൽ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ശേഷം ഇതിലേയ്ക്ക് ഒരു സ്പൂൺ തൈരും കൂടി ചേർത്ത് ഇളക്കാം. ഇനി ഈ മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

മുട്ടയുടെ മഞ്ഞ പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മുട്ടയുടെ മഞ്ഞ. മുട്ട ധാരാളം കഴിക്കുന്നതും നല്ലതാണ്.

ആയുർവേദത്തിൽ, മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മികച്ച ഔഷധമായി ചെമ്പരത്തി അറിയപ്പെടുന്നു. മുടി കൊഴിച്ചിലിനെ ഫലപ്രദമായി നേരിടാനും അകാല നര തടയാനും ഇതിന് കഴിയും. വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ, അമിനോ ആസിഡുകൾ, മ്യൂസിലേജ് ഫൈബർ, ഈർപ്പം, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ചെമ്പരത്തി മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നതിനൊപ്പം മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News