ടൈപ്പ് വണ്‍ പ്രമേഹബാധിതര്‍ക്ക് പരീക്ഷാസമയത്ത് പ്രമേഹ നിയന്ത്രണ സാധനങ്ങള്‍ കൈവശം വയ്ക്കാം: മന്ത്രി ഡോ.ആര്‍ ബിന്ദു

ടൈപ്പ് വണ്‍ പ്രമേഹബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാസമയത്ത് ഇന്‍സുലിന്‍ പമ്പ്, ഇന്‍സുലിന്‍ പെന്‍, ഷുഗര്‍ ടാബ്ലറ്റ്, ചോക്ലേറ്റ്, പഴങ്ങള്‍, സ്നാക്സ്, വെള്ളം തുടങ്ങിയവ കൈവശം വയ്ക്കുന്നതിന് അനുമതി നല്‍കി ഉത്തരവായതായി മന്ത്രി ഡോ. ആര്‍. ബിന്ദു. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ടൈപ്പ് വണ്‍ പ്രമേഹബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സൗകര്യം ലഭിക്കും.

പ്രമേഹബാധിതരാണെന്ന സര്‍ട്ടിഫിക്കറ്റിന്റെയോ മെഡിക്കല്‍ രേഖയുടെയോ അടിസ്ഥാനത്തിലാണ് അനുമതി നല്‍കുക.ബന്ധപ്പെട്ട സ്ഥാപനമേധാവികള്‍ ഈ ആനുകൂല്യം ടൈപ്പ് 1 പ്രമേഹബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും മന്ത്രി ബിന്ദു പറഞ്ഞു.

വിദ്യാര്‍ഥികളെ മഴയത്ത് നിര്‍ത്തിയ ബസ് പൊലീസ് പൊക്കി

ബുധനാഴ്ച തലശ്ശേരിയില്‍(Thalassery) ബസില്‍ കയറ്റാതെ കുട്ടികളെ മഴയത്ത് നിര്‍ത്തിയതിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് തലശ്ശേരി പൊലീസും(police) മോട്ടോര്‍ വാഹന വകുപ്പും നടപടി എടുത്തിരിക്കുകയാണ്. ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ എസ്ഫ്ഐയുടെ(SFI) നേതൃത്വത്തിലും മറ്റും പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് അധികൃതര്‍ നടപടിയെടുക്കാന്‍ തയ്യാറായത്.

സിഗ്മ എന്ന പ്രൈവറ്റ് ബസിനെതിരെയാണ് നടപടി. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസ്, ഇന്നലെ രാവിലെ ഒമ്പത് മണിയോടെ തലശേരി ബസ് സ്റ്റാന്‍ഡിലെത്തിയപ്പോഴായിരുന്നു സംഭവം. നല്ല മഴയായിരുന്നിട്ടും, മറ്റ് യാത്രക്കാരെല്ലാം കയറിയതിന് ശേഷം ബസ് പുറപ്പെടാന്‍ നോക്കുമ്പോള്‍ മാത്രമാണ് വിദ്യാര്‍ത്ഥികളെ വാഹനത്തില്‍ കയറാന്‍ അനുവദിച്ചത്. ബസിന്റെ ഡോറിന് സമീപം, ജീവനക്കാരുടെ അനുമതിക്കായി മഴ നനഞ്ഞുകൊണ്ട് കാത്തുനില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
പതിനായിരം രൂപ പിഴ ഈടാക്കിയ ശേഷം മോട്ടോര്‍ വാഹന വകുപ്പ് ബസ് ഇന്ന് വിട്ടയച്ചു. പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ സംഭവദിവസം പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തിരുന്നു. ഇത്തരത്തിലുള്ള സംഭവം ആവര്‍ത്തിക്കരുതെന്ന് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് വാഹനം വിട്ടയച്ചതെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

പലയിടത്തും സമാനമായ രീതിയില്‍ തന്നെയാണ് വിദ്യാര്‍ഥികളോട് സ്വകാര്യ ബസ് ജീവനക്കാര്‍ പെരുമാറുന്നതെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ മാത്രമാണ് നടപടിയുണ്ടാകാറുള്ളതെന്ന് വിദ്യാര്‍ഥി സംഘടനകള്‍ പറയുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച കണ്‍സെഷന്‍ നിരക്കിനേക്കാള്‍ കൂടുതലാണ് പല ബസുകാരും വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്നതെന്ന ആരോപണങ്ങളുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News