കരിസ്മയും വാക്ചാതുര്യവും പ്രായവും ആധുനികതയും തരൂരിന്റെ കൂടെ: എന്‍.എസ്. മാധവന്‍

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രതികരണവുമായി സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍. കരിസ്മയും വാക്ചാതുര്യവും പ്രായവും ആധുനികതയും എല്ലാം തരൂരിന്റെ കൂടെയാണെന്നും ദീര്‍ഘകാല രാഷ്ടീയ പരിചയം ഇന്നത്തെ കാലത്ത് പ്രശ്‌നമല്ലെന്നും അദ്ദേഹം ട്വീറ്റിലൂടെ  പറഞ്ഞു.

ഭരണം ലഭിക്കുകയാണെങ്കിൽ ഗ്രൂപ്പ്‌ മത്സരത്തിന്റെ കെണിയിൽ പെട്ട്‌ മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി കടിപിടി കൂടുമ്പോൾ സമവായസ്ഥാനാർത്ഥിയായി തരൂർ വരുമെന്ന ഭയമാണു അദ്ദേഹത്തിനോട്‌ കേരളത്തിൽ മാത്രം കാണുന്ന രൂക്ഷമായ എതിർപ്പിനു കാരണമെന്ന് തോന്നുന്നു. 1/2

കേരളത്തിലെ സാധാരണ അംഗങ്ങള്‍ തരുരിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഭരണം ലഭിക്കുകയാണെങ്കിൽ ഗ്രൂപ്പ്‌ മത്സരത്തിന്റെ കെണിയിൽ പെട്ട്‌ മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി കടിപിടി കൂടുമ്പോൾ സമവായസ്ഥാനാർത്ഥിയായി തരൂർ വരുമെന്ന ഭയമാണു അദ്ദേഹത്തിനോട്‌ കേരളത്തിൽ മാത്രം കാണുന്ന രൂക്ഷമായ എതിർപ്പിനു കാരണമെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News