Vadakkanjeri: നൃത്തം ചെയ്തുകൊണ്ട് വണ്ടിയോടിച്ച് ജോമോന്റെ അഭ്യാസം; ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്

ടൂറിസ്റ്റ് ബസ് അശ്രദ്ധയോടെ ഓടിക്കുന്ന ജോമോന്റെ ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്(Kairali news). ബസ് ഓടിച്ചു കൊണ്ട് ജോമോന്‍ സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതായി ദൃശ്യങ്ങളില്‍ കാണാം. ബുധനാഴ്ച വൈകിട്ട് ഏഴുമണിക്ക് ആഘോഷപൂര്‍വ്വം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ആരംഭിച്ച വിനോദയാത്ര ഒടുവില്‍ തീരാനോവായി മാറുകയായിരുന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം ആഘോഷത്തിമിര്‍പ്പിലായിരിക്കെയാണ് 11:30ഓടെ വടക്കഞ്ചേരി അഞ്ചു മൂര്‍ത്തി മംഗലത്ത് വച്ച് കെഎസ്ആര്‍ടിസി ബസ്സിന് പുറകില്‍ അതിവേഗത്തില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്(Vadakkanjeri accident).

ഇടിയുടെ ആഘാതത്തില്‍ റോഡിനു സമീപത്തെ ചതുപ്പിലേക്ക് മറിഞ്ഞ ബസില്‍നിന്ന് ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ കുട്ടികളെ അടക്കം പുറത്തേക്ക് എത്തിച്ചത്. 42 വിദ്യാര്‍ത്ഥികളും 5 അധ്യാപകരും 2 ബസ്സ് ജീവനക്കാരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്.

പരിക്കേറ്റ 50 ഓളം പേരെ തൃശൂര്‍ മെഡിക്കല്‍ കോളേജ്, ആലത്തൂര്‍ താലൂക്ക് ആശുപത്രി,നെന്മാറ അവിറ്റീസ് ആശുപത്രി, പാലക്കാട് ജില്ലാശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചത്. വടക്കഞ്ചേരിയില്‍ നടന്നത് ഭയാനകമായ അപകടമെന്നും പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തതായും സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം മന്ത്രി എം ബി രാജേഷ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News