ADVERTISEMENT
മണിരത്നം ചിത്രം പൊന്നിയൻ സെല്‍വനെതിരെ വിമര്‍ശനവുമായി സംവിധായകൻ വെട്രിമാരൻ. ചിത്രത്തില്‍ രാജ രാജ ചോളനെ ഹിന്ദുരാജാവായി അവതരിപ്പിച്ചതിനെയാണ് വെട്രിമാരൻ വിമർശിച്ചത്. രാജ രാജ ചോളനെ ഹിന്ദു രാജാവായും, തിരുവള്ളുവരെ കാവി പുതപ്പിച്ചും അവതരിപ്പിച്ചതിനെതിരെയാണ് വെട്രിമാരൻ രംഗത്ത് വന്നത്.
നമ്മുടെ പല വ്യക്തിത്വങ്ങളെയും മായ്ക്കപ്പെടുകയാണെന്നും തമിഴ് ചരിത്രത്തിലെ സ്വത്വങ്ങൾ സംരക്ഷിക്കപ്പെടണമെന്നും വെട്രിമാരൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ വെട്രിമാരന്‍റെ അഭിപ്രായത്തിനെ എച്ച്. രാജ ഉൾപ്പെടെയുള്ള ബി.ജെ.പി- സംഘ്പരിവാർ നേതാക്കള്‍ വിമർശിച്ചു.
അതേമസയം വെട്രിമാരനെ പിന്തുണച്ച് നടൻ കമല്‍ഹാസൻ രംഗത്തെത്തി. രാജരാജ ചോളന്‍റെ കാലത്ത് ഹിന്ദുമതം എന്നൊരു പേരില്ലായിരുന്നുവെന്നും ഹിന്ദു എന്ന പദം ആദ്യമായി ഉപയോഗിച്ചത് ബ്രിട്ടീഷുകാരാണെന്നുമാണ് കമൽഹാസൻ അഭിപ്രായപ്പെട്ടത്.
ചരിത്രത്തെ പെരുപ്പിച്ചുകാണിക്കുകയോ വളച്ചൊടിക്കുകയോ ചെയ്യരുത്. സിനിമയിലേക്ക് ഭാഷാപരമായ പ്രശ്നങ്ങൾ വലിച്ചിഴക്കരുതെന്നാണ് തന്‍റെ നിലപാടെന്നും കമൽഹാസൻ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.