കിണറ്റിൽ വീണ പുലിയെ രക്ഷപ്പെടുത്തി | Wayanad

വയനാട്ടില്‍ കിണറ്റിൽ വീണ പുലിയെ രക്ഷപ്പെടുത്തി. തലപ്പുഴ പുതിയിടം ജോസിന്‍റെ വീട്ടുമുറ്റത്തെ കിണറ്റിലാണ്‌ പുലി വീണത്‌. വലയിലേക്ക്‌ കയറ്റിയാണ്‌ പുറത്തെത്തിച്ചത്‌.കൂട്ടിലേക്കെത്തിച്ച്‌ പ്രാഥമിക ചികിത്സ നൽകും.

വീടിനോട് ചേർന്നുള്ള കിണറ്റിൽ വീണ പുലിയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് പുറത്തെത്തിച്ചത്. മയക്കുവെടി വച്ച ശേഷം വല ഉപയോഗിച്ചാണ് പുലിയെ പുറത്തെടുത്തത്.

തലപ്പുഴയിൽ ഇന്നലെ രാത്രിയാണ് വീടിനോട് ചേർന്നുള്ള കിണറ്റിൽ പുലി വീണത്. ഇന്ന് രാവിലെ കിണറ്റിൻ കരയിലെത്തിയപ്പോഴാണ് പുലി കിണറ്റിലുള്ള കാര്യം അറിയുന്നത്. വിവരം അറിഞ്ഞ് നാട്ടുകാർ ഓടിക്കൂടി. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ പുറത്തെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

വലയിട്ടും ഏണിയിട്ടും പുലിയെ പുറത്തെത്തിക്കാനാണ് ശ്രമിച്ചത്. എന്നാൽ ഭയം കാരണം വെള്ളത്തിൽ നിന്ന് കയറാൻ പുലി തയ്യാറായില്ല.

തുടർന്ന് മുതുമലയിലെ വിദഗ്ധ സംഘത്തെ വിവരം അറിയിക്കുകയായിരുന്നു. മയക്കുവെടി വച്ച ശേഷമാണ് പുലിയെ പുറത്തെത്തിച്ചത്. വല ഉപയോഗിച്ചാണ് പുലിയെ കിണറ്റിൽ നിന്ന് പുറത്തേയ്ക്ക് എത്തിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News