Vande Bharat: കന്നുകാലിയെ ഇടിച്ചു; വന്ദേഭാരത് എക്സ്പ്രസിന്റെ മുന്‍ഭാഗം പൊളിഞ്ഞു

വന്ദേഭാരത് എക്സ്പ്രസ്(vande bharat express) കന്നുകാലിയെ ഇടിച്ച് ട്രെയിന്റെ മുന്‍ ഭാഗം പൊളിഞ്ഞു. ഇന്നലെ രാവിലെ മുംബൈ സെന്‍ട്രലില്‍ നിന്ന് ഗാന്ധി നഗറിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്സപ്രസാണ് അപകടത്തില്‍പ്പെട്ടത്.

ഉദ്ഘാടനം ചെയ്ത് ഒരാഴ്ച പിന്നിടുന്നതിന് മുന്‍പാണ് അപകടം സംഭവിച്ചത്. ഇന്നലെ രാവിലെ 11.15ന് വാത്വ സ്റ്റേഷനും മണിനഗറിനും മധ്യേയായിരുന്നു അപകടം നടന്നത്. ‘മൂന്ന് പോത്തുകളാണ് പെട്ടെന്ന് വന്ദേഭാരതിന് കുറുകെ ചാടിയത്. ഫൈബര്‍ റീയെന്‍ഫോഴ്സ്ഡ് പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ച ട്രെയിന്റെ മുന്‍ഭാഗം പൊട്ടിപ്പോവുകയായിരുന്നെന്ന് റെയില്‍വേ വക്താവ് പറഞ്ഞു.

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ജാര്‍ഖണ്ഡിലെ(Jharkhand) ദുംക ജില്ലയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ റാഞ്ചിയിലെ(Ranji) രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റി. സംഭവത്തില്‍ രാജേഷ് റാവുത്ത് എന്നയാളെ പൊലീസ്(police) അറസ്റ്റ് ചെയ്തു.

പ്രതി വിവാഹിതനാണെന്നും പ്രതിയെ പെണ്‍കുട്ടിക്ക് നേരത്തേ പരിചയമുണ്ടായിരുന്നു എന്നും പോലീസ് പറഞ്ഞു.തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ കത്തിച്ച് കൊല്ലുമെന്ന് പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ന് അതിരാവിലെ പെണ്‍കുട്ടി ഉറങ്ങിക്കിടക്കുമ്പോള്‍ വീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here