മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ വീട്ടില്‍ക്കയറി പീഡിപ്പിച്ചു ; കോണ്‍ഗ്രസ് നേതാവിനെതിരെ പരാതി | Congress

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കോൺഗ്രസ് നേതാവ് വീട്ടിൽ കയറി പീഡിപ്പിച്ചു. മുൻ പഞ്ചായത്ത് മെമ്പറും കോൺഗ്രസ് ആർത്താറ്റ് മണ്ഡലം സെക്രട്ടറിയും ബൂത്ത് പ്രസിഡന്റുമായ പുളിക്കപറമ്പിൽ സുരേഷിനെതിരെയാണ് കുന്നംകുളം പോലീസ് കേസെടുത്തത്.

സുരേഷ് നിലവിൽ ഒളിവിലാണെന്നാണ് വിവരം. അച്ഛനും അമ്മയുംമരിച്ചതിനെ തുടർന്ന് സഹോദരന്റെ സംരക്ഷണയിലാണ് യുവതി വളർന്നത്. സഹോദരൻ ഗൾഫിലാണ്.

സഹോദരന്റെ ഭാര്യയോടൊപ്പമാണ് യുവതി താമസിച്ചുവന്നിരുന്നത്.സഹോദരന്റെ ഭാര്യ പുറത്തുപോയ സമയത്താണ് സുരേഷ് വീട്ടിൽ കയറിയുവതിയെ ശാരീരികമായി ഉപദ്രവിച്ചതെന്നാണ് പരാതി.സംഭവത്തെ തുടർന്ന് യുവതിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നതിനെത്തുടർന്ന് സഹോദരന്റെ ഭാര്യകാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ്പീഡനം നടന്നതായി അറിഞ്ഞത്.

കഴിഞ്ഞദിവസം വീട്ടുകാർ നൽകിയ പരാതിയിലാണ് സുരേഷിനെതിരെ പോലീസ് കേസെടുത്തത്. പെൺകുട്ടിയെ കുന്നംകുളം മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News