പൊന്നിയന്‍ സെല്‍വന്‍; വെട്രിമാരന് പിന്തുണയുമായി കമല്‍ഹാസന്‍

പൊന്നിയിന്‍ സെല്‍വന്‍ 1 സിനിമയെ കുറിച്ചുള്ള് സംവിധായകന്‍ വെട്രിമാരന്റെ അഭിപ്രായപ്രകടനത്തിന് പിന്തുണയുമായി കമല്‍ ഹാസന്‍. പൊന്നിയിന്‍ സെല്‍വന്‍ 1 കണ്ടതിനു ശേഷം ചിത്രത്തിലെ അഭിനേതാക്കളായ വിക്രത്തിനും കാര്‍ത്തിക്കുമൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കമല്‍.

തിരുവള്ളുവരുടെ ചിത്രത്തില്‍ കാവി പുതപ്പിക്കുമ്പോഴും രാജ രാജ ചോളനെ ഒരു ഹിന്ദു രാജാവാക്കുമ്പോഴും തമിഴരുടെ അസ്തിത്വം അപഹരിക്കപ്പെടുകയാണെന്ന് വെട്രിമാരന്‍ പറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് കമല്‍ ഹാസന്റെ പ്രതികരണം ഇങ്ങനെ-

രാജ രാജ ചോളന്റെ കാലത്ത് ഹിന്ദു മതം എന്ന ആശയം ഉണ്ടായിരുന്നില്ല. തങ്ങളുടെ സൌകര്യാര്‍ഥം ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന വാക്കാണ് അത്. രാജ രാജ ചോളന്റെ കാലത്ത് വൈഷ്ണവം, ശൈവം, സമനം എന്നിങ്ങനെയുള്ള വിശ്വാസങ്ങളാണ് ഉണ്ടായിരുന്നത്. ഈ വിഭാഗക്കാരെയൊക്കെ എങ്ങനെ വേര്‍തിരിച്ച് പറയും എന്ന ആശയക്കുഴപ്പത്താല്‍ ബ്രിട്ടീഷുകാരാണ് നമ്മളെ ഹിന്ദുക്കള്‍ എന്ന് വിളിച്ചത്. തൂത്തുക്കുടി എന്ന സ്ഥലമാനം ട്യൂട്ടിക്കോറിന്‍ എന്ന് ആക്കിയതുപോലെയാണ് അത്, കമല്‍ ഹാസന്‍ പറഞ്ഞു.

അതെല്ലാം ചരിത്രമാണെന്നും ഇവിടെ അതെല്ലാം പറയേണ്ടതില്ലെന്നും കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടു. കാരണം ഇവിടെ നമ്മള്‍ ഒരു ചരിത്ര സിനിമയുടെ വിജയം ആഘോഷിക്കുകയാണ്. ചരിത്രത്തില്‍ നമ്മള്‍ അതിശയോക്തി കലര്‍ത്തുകയോ വളച്ചൊടിക്കുകയോ ചെയ്യരുത്, കമല്‍ കൂട്ടിച്ചേര്‍ത്തു.

പൊന്നിയൻ സെല്‍വനെതിരെ വിമര്‍ശനവുമായി സംവിധായകൻ വെട്രിമാരൻ

മണിരത്നം ചിത്രം പൊന്നിയൻ സെല്‍വനെതിരെ വിമര്‍ശനവുമായി സംവിധായകൻ വെട്രിമാരൻ. ചിത്രത്തില്‍ രാജ രാജ ചോളനെ ഹിന്ദുരാജാവായി അവതരിപ്പിച്ചതിനെയാണ് വെട്രിമാരൻ വിമർശിച്ചത്. രാജ രാജ ചോളനെ ഹിന്ദു രാജാവായും, തിരുവള്ളുവരെ കാവി പുതപ്പിച്ചും അവതരിപ്പിച്ചതിനെതിരെയാണ് വെട്രിമാരൻ രംഗത്ത് വന്നത്.

നമ്മുടെ പല വ്യക്തിത്വങ്ങളെയും മായ്ക്കപ്പെടുകയാണെന്നും തമിഴ് ചരിത്രത്തിലെ സ്വത്വങ്ങൾ സംരക്ഷിക്കപ്പെടണമെന്നും വെട്രിമാരൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ വെട്രിമാരന്‍റെ അഭിപ്രായത്തിനെ എച്ച്. രാജ ഉൾപ്പെടെയുള്ള ബി.ജെ.പി- സംഘ്പരിവാർ നേതാക്കള്‍ വിമർശിച്ചു.

അതേമസയം വെട്രിമാരനെ പിന്തുണച്ച് നടൻ കമല്‍ഹാസൻ രംഗത്തെത്തി. രാജരാജ ചോളന്‍റെ കാലത്ത് ഹിന്ദുമതം എന്നൊരു പേരില്ലായിരുന്നുവെന്നും ഹിന്ദു എന്ന പദം ആദ്യമായി ഉപയോഗിച്ചത് ബ്രിട്ടീഷുകാരാണെന്നുമാണ് കമൽഹാസൻ അഭിപ്രായപ്പെട്ടത്.

ചരിത്രത്തെ പെരുപ്പിച്ചുകാണിക്കുകയോ വളച്ചൊടിക്കുകയോ ചെയ്യരുത്. സിനിമയിലേക്ക് ഭാഷാപരമായ പ്രശ്നങ്ങൾ വലിച്ചിഴക്കരുതെന്നാണ് തന്‍റെ നിലപാടെന്നും കമൽഹാസൻ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News