D K Shivakumar: ഹെറാള്‍ഡ് കേസില്‍ ഡി.കെ ശിവകുമാറിനെ ED ഇന്ന് ചോദ്യം ചെയ്യും

കര്‍ണാടക കോണ്‍ഗ്രസ്(Karnataka Congress) അധ്യക്ഷന്‍ ഡി.കെ ശിവകുമാറിനെ(D K Shivakumar) ഇ ഡി(ED) ചോദ്യം ചെയ്തു. ദില്ലി ഇ ഡി ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്തത് .യംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് നല്‍കിയ സംഭാവനകള്‍ കുറിച്ചാണ് ചോദ്യം ചെയ്തത്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. കേസില്‍ ഇ .ഡി. കൂടുതല്‍ വിശദാംശങ്ങള്‍ തേടി എന്നും രേഖകള്‍ അടക്കം ഹാജരാക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഡി.കെ ശിവകുമാറിര്‍ വ്യക്തമാക്കി.

നേരത്തെ സെപ്തംബര്‍ 19ന് ഇ.ഡി ഓഫീസില്‍ വച്ച് ഡി.കെ ശിവകുമാറിനെ ചോദ്യം ചെയ്തിരുന്നു. നിലവില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ കര്‍ണാടകയിലൂടെ പ്രയാണം തുടരവെയാണ് ശിവകുമാറിന്റെ ചോദ്യം ചെയ്യല്‍.നാഷണല്‍ ഹെറാള്‍ഡ് കേസിലും സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തിലുള്ള യംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് ശിവകുമാറിന്റെ കുടുംബാംഗങ്ങള്‍ നല്‍കിയ സംഭാവനകളെ കുറിച്ചാണ് ചോദ്യം ചെയ്തത് ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 21 വരെ ഹാജരാകുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കി തരണമെന്ന ശിവകുമാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആവശ്യം ഇ ഡി നിരസിക്കുകയായിരുന്നു.

അതെസമയം, തന്നെ ബുദ്ധിമുട്ടിക്കാനും ഭരണഘടനാപരമായ ചുമതലകളെ തടസപ്പെടുത്താനുമാണ് ഇ.ഡിയുടെ ശ്രമമെന്നും ശിവകുമാര്‍ പറഞ്ഞു. നിര്‍ണായക സമയത്താണ് ഇ.ഡി ചോദ്യം ചെയ്യലിനെ വിളിപ്പിച്ചത് എന്നും ഇതില്‍ കേന്ദ്രസര്‍ക്കാറിന് കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News