ഹിമപാതം ; കാണാതായ 26 പേരുടെ മൃതദേഹം കണ്ടെടുത്തു | Uttarakhand

ഉത്തരാഖണ്ഡ് ഹിമപാതത്തിൽ കാണാതായ 26 പേരുടെ മൃതദേഹം കണ്ടെടുത്തു. മഞ്ഞിനടിയിൽ കുടുങ്ങിയ മൂന്ന്പേർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. കാലാവസ്ഥ മോശമായതിനാൽ ഉത്തരകാശി ജില്ലയിൽ അടുത്ത മൂന്നു ദിവസത്തേക്ക് പർവ്വതാരോഹണ പ്രവർത്തനങ്ങൾ നിരോധിച്ചു.

അപകടത്തിൽപ്പെട്ട നാല്‍പ്പതിലധികം പേരിൽ മൂന്നുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇതുവരെ നടന്ന തെരച്ചലിൽ 26പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. അപകടത്തിപ്പെട്ട പതിനഞ്ചുപേരെ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തിയിരുന്നു . കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സമീപചരിത്രത്തിലെ ഏറ്റവും വലിയ അപകടം ഉത്തരാഖണ്ഡിലെ മഞ്ഞുമലയിൽ ഉണ്ടായത്.

നെഹ്റു മൗണ്ടെയിനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീനത്തിന് എത്തിയവരും പരിശീലകരുമാണ് അപകടത്തിപ്പെട്ടത്. അപകടസാധ്യത കുറഞ്ഞ പ്രദേശത്തായിരുന്നു പരിശീലനം നടത്തിയത്. എന്നാൽ ട്രക്കിംഗ് പൂർത്തിയാക്കി മടങ്ങുന്നതിനിടെ അപ്രതീക്ഷിതമായി മഞ്ഞുമല ഇടിയുകയായിരുന്നു.

ഒരാഴ്ച നീണ്ട തെരച്ചിലിന് ഒടുവിലാണ് ഇന്നു 26 പേരുടെ മൃതദേഹങ്ങൾ പുറത്തെടുക്കാനായത്. ഇന്ന് മൃതദേഹങ്ങൾ കിട്ടിയ പ്രദേശത്തിന് അടുത്ത സ്ഥലങ്ങളിൽ മഞ്ഞുമാറ്റി തെരച്ചിൽ തുടരുകയാണ്. കാലാവസ്ഥ മോശമായതിനാൽ തുർച്ചയായ തെരച്ചിലിനും തടസ്സം നേരിടുന്നു.

അപകടത്തിൻറെ പശ്ചാതലത്തിൽ മഞ്ഞുമല കയറുന്നവർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥ മോശമായതിനാൽ അടുത്ത മൂന്ന് ദിവസത്തേക്ക് പർവ്വതാരോഹണത്തിന് നിരോധനവും ഏർപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News