നടി റോമയ്ക്ക് ഗോള്‍ഡന്‍ വിസ

നടിയും നർത്തകിയും മോഡലുമായ റോമയ്ക്ക് യു.എ.ഇ സർക്കാരിന്റെ  ഗോൾഡൻ വിസ ലഭിച്ചു. നോട്ട്ബുക് , ലോലിപോപ്പ് ,ചോക്ലേറ്റ് , ജൂലൈ , മിന്നാമിന്നിക്കൂട്ടം എന്നിവയിലുൾപ്പെടെ ഇരുപ്പത്തിയഞ്ചിൽപരം സിനിമകൾ കൈകാര്യം ചെയ്തിട്ടുള്ള റോമാ മലയാളത്തിൽ തന്നെ അതി ശക്തമായ കഥാപാത്രത്തിലൂടെ ഒരിടവേളക്ക് ശേഷം  തിരിച്ചുവരവിനൊരുങ്ങുകയാണ് .

നേരത്തെ മലയാളം ഉൾപ്പെടെ നിരവധി പ്രമുഖ ചലച്ചിത്ര താരങ്ങൾക്ക് യു.എ.ഇ ഗോൾഡൻ വിസ നേടിക്കൊടുത്തത് ഇ.സി.എച്ഛ് മുഖേനയായിരുന്നു . ദുബായ് ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം ഗോൾഡൻ വിസ ഏറ്റുവാങ്ങി.

ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയിട്ടുള്ള നടി യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചതോടെ ദുബായിൽ സ്ഥിര താമസമാക്കാനുള്ള  ഒരുക്കത്തിലാണ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News