South Korea: ദക്ഷിണ കൊറിയക്കുമേല്‍ യുദ്ധവിമാനങ്ങള്‍

ദക്ഷിണ കൊറിയന്‍(South Korea) വ്യോമമേഖലയ്ക്കു സമീപം 12 ഉത്തര കൊറിയന്‍ വിമാനങ്ങള്‍ പറന്നതായി റിപ്പോര്‍ട്ട്. എട്ട് ഫൈറ്റര്‍ വിമാനവും നാല് ബോംബര്‍ വിമാനങ്ങളുമാണ് യുദ്ധസജ്ജമെന്ന് തോന്നുംവിധമുള്ള വിന്യാസത്തില്‍ പറന്നതെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം ചൂണ്ടിക്കാട്ടി. സംയുക്ത കൊറിയന്‍ വ്യോമാതിര്‍ത്തിക്ക് വടക്കായാണ് വിമാനങ്ങള്‍ അഭ്യാസം നടത്തിയത്. മറുപടിയായി ദക്ഷിണ കൊറിയ 30 യുദ്ധവിമാനം സജ്ജമാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

ദക്ഷിണ-ഉത്തര കൊറിയകള്‍ക്കിടയില്‍ അടുത്ത ദിവസങ്ങളായി സംഘര്‍ഷം രൂക്ഷമാവുകയാണ്. വ്യാഴാഴ്ച രണ്ടു ബാലിസ്റ്റിക് മിസൈല്‍ കൂടി പരീക്ഷിച്ചതിനു പിന്നാലെയാണ് ഉത്തര കൊറിയ മേഖലയില്‍ യുദ്ധവിമാനങ്ങളുടെ പരിശീലനം നടത്തിയത്.

രണ്ടാഴ്ചയ്ക്കിടെ ആറു ബാലിസ്റ്റിക് മിസൈലുകളാണ് പരീക്ഷിച്ചത്. ദക്ഷിണ കൊറിയയും അമേരിക്കയും കഴിഞ്ഞ ദിവസം മേഖലയില്‍ മിസൈല്‍ പരീക്ഷിച്ചതും കൊറിയന്‍ ഉപദ്വീപിലേക്ക് അമേരിക്ക വിമാനവാഹിനിക്കപ്പല്‍ പുനര്‍വിന്യസിച്ചതും ഉത്തര കൊറിയയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ ഇന്ത്യയും ഫ്രാന്‍സും അമേരിക്കയും ബ്രിട്ടനും അപലപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here