നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം | Highcourt

വടക്കഞ്ചേരി അപകടത്തിൽ കടുത്ത നടപടികളുമായി ഹൈക്കോടതി.നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. കോടതി നിർദേശ പ്രകാരം ഗതാഗത കമ്മീഷണർ എസ് ശ്രീജിത്ത് കോടതിയിൽ നേരിട്ട് ഹാജരായി.അപകടത്തിൻ്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും പരിശോധനകൾ ശക്തമാക്കിയതായും  ഗതാഗത കമ്മീഷണർ എസ് ശ്രീജിത്ത് കോടതിയിൽ പറഞ്ഞു.

വാഹന പരിശോധന വ്യാപകമാക്കിയതായും നിയമ ലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ആരംഭിച്ചതായും ഗതാഗത കമ്മീഷണർ കോടതിയെ അറിയിച്ചു. കേസ് ഈ മാസം 27 ലേക്ക് പരിഗണിക്കുന്നതിനായി മാറ്റി.

വടക്കഞ്ചേരി അപകടം ഹൃദയഭേദകമാണെന്നും ഇനി ഒരിക്കലും ആവർത്തിക്കപ്പെടരുതെന്നും പരാമർശിച്ചുകൊണ്ടാണ് കോടതി ഈ കേസുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടന്നത്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് കോടതി നിർദ്ദേശിച്ചു. ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. റോഡിലെ നിയമ ലംഘനങ്ങൾ അനുവദിക്കാനാവില്ലെന്നും കർശന നടപടിയിലേക്ക് കടക്കണമെന്നും കോടതി നിർദ്ദേശിച്ചു.

വടക്കഞ്ചേരി അപകടം പോലെ മറ്റൊന്ന് ആവർത്തിക്കാൻ പാടില്ല. കർശന നടപടിയിലേക്ക് കടക്കുന്നതിന് ഈ അപകടം ഒരു കാരണമാകട്ടെ എന്നും കോടതി പറഞ്ഞു. അപകടത്തിൻ്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും പരിശോധനകൾ ശക്തമാക്കിയതായും കോടതിയിൽ നേരിട്ട് ഹാജരായ ഗതാഗത കമ്മീഷണർ എസ് ശ്രീജിത്ത് പറഞ്ഞു.

2 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തി. നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ചുവരുകയാണെന്നും ഗതാഗത കമ്മീഷണർ കോടതിയെ അറിയിച്ചു. കേസ് ഈ മാസം 27 ന് പരിഗണിക്കുന്നതിനായി മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News